കൽപ്പറ്റ: മണിപ്പൂരിൽ ക്രൈസ്തവർക്കു നേരെ നടക്കുന്ന അക്രമണത്തിൽ വിശ്വാസികളോടൊപ്പം തെരുവിലിറങ്ങി ബിഷപ്പ്. എകെസിസി മുള്ളൻകൊല്ലി ഫൊറോനയുടെ നേതൃത്വത്തിൽ നടന്ന റാലിയിലും പ്രതിഷേധ സമ്മേളനത്തിലും ആയിര കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഫൊറോനക്ക് കീഴിലുള്ള പതിനെട്ട് ഇടവകകളിൽ നിന്നായി ആയിരങ്ങൾ പങ്കെടുത്ത റാലിയിൽ വിശ്വാസികളോടൊപ്പം വൈദികരും സന്യസ്തരും സജീവ സാന്ന്യധ്യമായിരുന്നു.
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് മാനന്തവാടി രൂപത സഹായ മെത്രാൻ അലക്സ് താരാമംഗലം വിശ്വാസികൾക്ക് മുദ്രാവാക്യം വിളിച്ചു കൊടുത്തത് റാലിയെ വിത്യസ്തതയുള്ളതാക്കി. തിരുഹൃദയ ദൈവാലയ വളപ്പിൽ നിന്ന് ആരംഭിച്ച റാലി ടൗൺ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പൊതു സമ്മേളനം മാനന്തവാടി രൂപത സഹായ മെത്രാൻ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു.
അഹിംസ സിദ്ധാന്തം മൂലം നമ്മുടെ കൈകളിലെത്തിയ ഭരണം ഇന്ന് കൈകാര്യം ചെയ്യുന്ന വിധത്തെപ്പറ്റി ബിഷപ്പ് വിമർശനം ഉന്നയിച്ചു. ഭാരതം എന്റെ രാജ്യമാണ് അതിലെ എല്ലാവരും എന്റെ സഹോദരി സഹോദരന്മാരാണെന്ന് പറഞ്ഞ് പഠിച്ചു വന്നവരാണ് നമ്മൾ. അതിനാൽ മണിപ്പൂരിലെ ജനങ്ങൾക്ക് നമുക്ക് ഐക്യദാർഡ്യം പഖ്ര്യാപിക്കണം. അനീതി പരമായി പീഡനമേൽക്കുന്നവരോടൊപ്പം നമ്മൾ നിലകൊള്ളണമെന്നും ബിഷപ്പ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26