മണിപ്പൂരില്‍ ഇന്നും വെടിവയ്പ്; രക്ഷപ്പെടാന്‍ ശ്രമിച്ച പതിനേഴുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി

മണിപ്പൂരില്‍ ഇന്നും വെടിവയ്പ്; രക്ഷപ്പെടാന്‍ ശ്രമിച്ച പതിനേഴുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി

ഇംഫാല്‍: കലാപം അടങ്ങാത്ത മണിപ്പൂരില്‍ ഇന്ന് മൂന്ന് മരണം. പതിനേഴുകാരനടക്കം മൂന്ന് പേര്‍ വെടിവയ്പിലാണ് കൊല്ലപ്പെട്ടത്. ബിഷ്ണുപൂര്‍ ജില്ലയില്‍ രാവിലെയാണ് സംഭവം.

മരിച്ചവരില്‍ രണ്ട് പേര്‍ കുക്കി വിഭാഗത്തിലും ഒരാള്‍ മെയതേയി വിഭാഗത്തിലുമുള്ളവരാണന്ന് പോലീസ് പറഞ്ഞു. സായുധരായ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവെപ്പുണ്ടായപ്പോള്‍ ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പതിനേഴുകാരന് വെടിയേറ്റത്.

അതിനിടെ ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിച്ച അഞ്ച് ഇടതുപക്ഷ എം.പിമാര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് സംസ്ഥാനത്തെ ഗവര്‍ണര്‍ അനസൂയിയ യൂകിയെ സന്ദര്‍ശിച്ചു.

രണ്ട് മാസമായി സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ 115 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 3000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.