കാൻബെറ: പൊതുഇടങ്ങളിൽ ബുർഖയും മറ്റ് മുഖാവരണങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 'വൺ നേഷൻ' പാർട്ടി നേതാവ് പോളിൻ ഹാൻസൺ നടത്തിയ ധീരമായ രാഷ്ട്രീയ പ്രകടനത്തിന് ഓസ്‌ട്രേലിയൻ ജനതയുടെ വലിയ പിന്തുണയേറുന്നതായി റിപ്പോർട്ട്. സെനറ്റിൽ ബിൽ അവതരിപ്പിക്കാനുള്ള ശ്രമം തടഞ്ഞതിനെ തുടർന്ന് ഹാൻസൺ ബുർഖ ധരിച്ച് ചേംബറിൽ പ്രവേശിച്ചത് രാജ്യതാൽപര്യം സംരക്ഷിക്കാനുള്ള ശക്തമായ ഒരു പ്രതിഷേധമായി വിലയിരുത്തപ്പെടുന്നു.
ബില്ലിനെ എതിർത്തതോടെ "നിങ്ങൾ ബുർഖ നിരോധിക്കാൻ അനുവദിക്കില്ലെങ്കിൽ, ഞാൻ അത് ധരിക്കും" എന്ന പ്രഖ്യാപനത്തോടെയാണ് സെനറ്റർ ഹാൻസൺ ബുർഖ ധരിച്ച് മടങ്ങിയെത്തിയത്. തന്റെ ഈ നടപടി ഭരണകൂടത്തെ അസ്വസ്ഥമാക്കിയെന്നും ബുർഖ നിരോധിക്കാൻ തയ്യാറില്ലാത്തവർക്ക് താൻ അത് ധരിക്കുന്നതിൽ എന്തിനാണ് അസഹിഷ്ണുതയെന്നും അവർ ചോദ്യം ചെയ്തു.
ഹാൻസൻ്റെ നിലപാടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് Change.org-ൽ ആരംഭിച്ച ഹർജിക്ക് മണിക്കൂറുകൾക്കകം 3500 ൽ അധികം പേരാണ് പിന്തുണ നൽകിയത്. "ഇത് അസഹിഷ്ണുതയുടെ അടയാളമല്ല, മറിച്ച് സുരക്ഷിതമായ ഓസ്‌ട്രേലിയയിലേക്കുള്ള ഒരു ചുവടുവെപ്പാണ്. പൊതുഇടങ്ങളിൽ വ്യക്തികളെ തിരിച്ചറിയാൻ സാധിക്കണം എന്നത് അത്യാവശ്യമാണ്. പൗരന്മാരുടെ സുരക്ഷയ്ക്കാണ് നമ്മൾ മുൻഗണന നൽകേണ്ടത്."- ഹർജിക്ക് തുടക്കമിട്ട ജോലീൻ ബ്രെസിന പറഞ്ഞു.

കുടിയേറ്റക്കാർ ഉൾപ്പെടെയുള്ള പൊതുജനം ഹാൻസൻ്റെ നിലപാടിനെ പൂർണമായി പിന്തുണയ്ക്കുന്നുണ്ട്. "നിങ്ങൾ വിശ്വസിക്കുന്ന കാര്യത്തിൽ ഉറച്ചുനിൽക്കണം. കാരണം ഞങ്ങൾ ഓസ്‌ട്രേലിയയെ സ്നേഹിക്കുന്നു, ഞങ്ങൾ ഉപേക്ഷിച്ചുപോന്ന സ്ഥലമായി ഇത് മാറാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല"- എന്ന് ചില കുടിയേറ്റക്കാർ തന്നോട് പറഞ്ഞതായി ഹാൻസൺ അവകാശപ്പെട്ടു.
ദേശീയ സുരക്ഷ, സ്ത്രീകളുടെ അവകാശങ്ങൾ, സാംസ്കാരിക വൈരുദ്ധ്യം തുടങ്ങിയ ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് തൻ്റെ ബിൽ അവതരിപ്പിക്കാനുള്ള കാരണങ്ങൾ ഹാൻസൺ ഊന്നിപ്പറഞ്ഞത്.
ഫ്രാൻസ്, ഓസ്ട്രിയ, സ്വിറ്റ്‌സർലൻഡ് ഉൾപ്പെടെയുള്ള 20 ൽ അധികം പാശ്ചാത്യ രാജ്യങ്ങൾ ഇതിനോടകം തന്നെ ഇത്തരത്തിലുള്ള മുഖാവരണ നിരോധനം നടപ്പിലാക്കിയിട്ടുണ്ട് എന്ന വസ്തുത, ഹാൻസൻ്റെ നീക്കത്തിന് അന്താരാഷ്ട്ര തലത്തിൽ സാധുത നൽകുന്നു.
കൂടുതൽ വായനയ്ക്ക്
ബുർഖ ധരിച്ച് പാർലമെന്റിലെത്തി; ഓസ്‌ട്രേലിയൻ സെനറ്റർക്ക് സസ്പെൻഷൻ; നടപടി ബുർഖ നിരോധനത്തിനായി പ്രചാരണം നടത്തുന്ന നേതാവിനെതിരെ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.