ഓസ്ട്രേലിയയിൽ 24 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ നഴ്സിന് ജീവപര്യന്തം തടവുശിക്ഷ

ഓസ്ട്രേലിയയിൽ 24 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ നഴ്സിന് ജീവപര്യന്തം തടവുശിക്ഷ

കെയ്ൻസ് : ആറ് വർഷങ്ങൾക്ക് മുമ്പ് ഓസ്‌ട്രേലിയയിൽ നടന്ന യുവതിയുടെ കൊലപാതക കേസിൽ ഇന്ത്യൻ വംശജനായ മുൻ നഴ്‌സ് രാജ്വിന്ദർ സിംഗിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി.

2018 ൽ 24 വയസുകാരിയായ ടോയ കോർഡിംഗ്ലിയെ ബീച്ചിൽ വെച്ച് കൊലപ്പെടുത്തിയ കേസിലാണ് ജീവപര്യന്തം തടവുശിക്ഷ കോടതി വിധിച്ചത്. കൊലപാതകത്തിലേക്ക് രാജ്വിന്ദർ സിംഗിനെ നയിച്ചത് ടോയയുടെ വളർത്തുനായയുടെ കുര ആയിരുന്നുവെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് അന്വേഷണ സംഘം നടത്തിയത്.

ക്വീൻസ്‌ലാൻഡിലെ വാങ്കെറ്റി ബീച്ചിൽ 2018 ഒക്ടോബർ 21നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭാര്യയുമായി വഴക്കിട്ട് കത്തിയും കുറച്ച് പഴങ്ങളുമായി രാജ്വിന്ദർ സിംഗ് ബീച്ചിലെത്തിയ സമയത്താണ് ടോയ കോർഡിംഗ്ലി വളർത്തുനായയുമായി നടക്കുന്നത്.

ടോയയുടെ നായ രാജ്വിന്ദറിന് നേരെ കുരച്ചതോടെ ഇയാൾ പ്രകോപിതനായി. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിന് പിന്നാലെ യുവതിയെ കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കൊലപാതകം നടന്നതിന് തൊട്ടു പിന്നാലെ ഓസ്‌ട്രേലിയ വിട്ട് ഇന്ത്യയിലേക്ക് കടന്ന രാജ്വിന്ദർ സിംഗിനെ പിടികൂടാൻ ക്വീൻസ്‌ലാൻഡ് പൊലീസ് ഒരു മില്യൺ ഡോളർ (ഏകദേശം അഞ്ച് കോടിയിലധികം രൂപ) ഇനാം പ്രഖ്യാപിച്ചിരുന്നു. ക്വീൻസ്‌ലാൻഡ് പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇനാം തുകയാണിത്.

ഒടുവിൽ 2022 നവംബറിൽ ഡൽഹിയിൽ വെച്ച് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും 2023 ൽ ഓസ്ട്രേലിയക്ക് കൈമാറുകയും ചെയ്തു. തുടർന്ന് നടന്ന വിചാരണയിലാണ് രാജ്വിന്ദർ സിംഗ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.