മുഴങ്ങിയത് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍; പ്രകോപനമുണ്ടാക്കി ലണ്ടനിലെ ഹൈമ്മിഷന്‍ ഓഫിസിലേക്ക് ഖലിസ്ഥാന്‍ വാദികളുടെ പ്രതിഷേധം

മുഴങ്ങിയത് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍; പ്രകോപനമുണ്ടാക്കി ലണ്ടനിലെ ഹൈമ്മിഷന്‍ ഓഫിസിലേക്ക് ഖലിസ്ഥാന്‍ വാദികളുടെ പ്രതിഷേധം

ലണ്ടന്‍: ലണ്ടനിലെ ഹൈമ്മിഷന്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി ഖലിസ്ഥാന്‍ വാദികള്‍. ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണത്തിന് ഉത്തരവാദി ഹൈക്കമ്മിഷണറെന്ന് എഴുതിയ പോസ്റ്ററുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

ഖലിസ്ഥാന്‍വാദികളുടെ പ്രകോപനം കണക്കിലെടുത്ത് ലണ്ടന് പുറമെ യുഎസിലെ ഇന്ത്യന്‍ നയതന്ത്ര ഓഫിസുകളിലും സുരക്ഷ കൂട്ടി. ഇന്ത്യന്‍ അംബാസഡര്‍ വാഷിങ്ടണ്‍ ഡിസി എംബസിയിലെത്തിയാണ് സുരക്ഷ വിലയിരുത്തിയത്. കാനഡ ടൊറന്റോയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുമ്പിലും ഖലിസ്ഥാനികള്‍ പ്രതിഷേധിച്ചു.

അമൃത്പാല്‍ സിങ്ങിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് ഖലിസ്ഥാന്‍ അനുകൂലികള്‍ നേരത്തെ ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷനിലേക്ക് ഖലിസ്ഥാന്‍ വാദികള്‍ മാര്‍ച്ച് നടത്തിയിരുന്നു. ഹൈകമ്മീഷനില്‍ നിന്ന് സുരക്ഷിതമായ അകലത്തില്‍ മാര്‍ച്ച് തടഞ്ഞ യുകെ പൊലീസിന് നേരെ പ്രതിഷേധക്കാര്‍ മഷിയും വെള്ളക്കുപ്പിയും എറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചിരുന്നു.

ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണത്തില്‍ ഇന്ത്യ യുകെയെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഹൈകമ്മീഷന് യുകെയില്‍ സുരക്ഷ ഏര്‍പ്പെടുത്താത്തതിന്റെ പ്രതിഷേധ സൂചകമായി ന്യൂഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈകമ്മീഷന്റെ സുരക്ഷ വെട്ടിക്കുറച്ചു. ഇതോടെ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന് അധിക സുരക്ഷ യുകെ പൊലീസ് ഏര്‍പ്പാടാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.