വിവാഹക്കാര്യത്തില്‍ ഏക സിവില്‍ കോഡിനെ അനുകൂലിച്ച് മുസ്ലിം സ്ത്രീകള്‍; പുരുഷന്മാര്‍ക്ക് നാല് ഭാര്യമാര്‍ വേണ്ട: സര്‍വേ ഫലം

വിവാഹക്കാര്യത്തില്‍ ഏക സിവില്‍ കോഡിനെ അനുകൂലിച്ച് മുസ്ലിം സ്ത്രീകള്‍; പുരുഷന്മാര്‍ക്ക് നാല് ഭാര്യമാര്‍ വേണ്ട: സര്‍വേ ഫലം

ന്യൂഡല്‍ഹി: മുസ്ലിം പുരുഷന്മാര്‍ക്ക് നാല് ഭാര്യമാര്‍ വേണ്ടെന്ന് 76 ശതമാനം മുസ്ലിം സ്ത്രീകളും അഭിപ്രായപ്പെട്ടതായി ന്യൂസ് 18 സര്‍വേ. ഏക സിവില്‍ നിയമത്തെക്കുറിച്ചുള്ള സര്‍വേ എന്ന് പറയാതെയാണ് ന്യൂസ് 18 മുസ്ലിം സ്ത്രീകളുടെ അഭിപ്രായം തേടിയത്. രാജ്യത്തെ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 8,035 മുസ്ലീം സ്ത്രീകളെ ഇന്റര്‍വ്യൂ ചെയ്താണ് സര്‍വേ നടത്തിയത്.

ഇതില്‍ 76 ശതമാനം സ്ത്രീകളും മുസ്ലിം പുരുഷന്മാരുടെ ബഹുഭാര്യാത്വത്തെ എതിര്‍ത്തു. മുസ്ലീം പുരുഷന്മാര്‍ക്ക് നാല് ഭാര്യമാര്‍ ആകാമോ എന്നായിരുന്നു സര്‍വ്വേയിലെ ചോദ്യം. പാടില്ല എന്നാണ് 76 ശതമാനം മുസ്ലിം സ്ത്രീകളും മറുപടി നല്‍കിയത്. 18-65 വയസ്സിനു മുകളില്‍ പ്രായമുള്ള മുസ്ലീം സ്ത്രീകളാണ് സര്‍വേയില്‍ പങ്കെടുത്തത്.

ഏക സിവില്‍ കോഡ് വന്നാല്‍ വിവാഹം എല്ലാ മതങ്ങള്‍ക്കും ഒരുപോലെയാക്കും. മുസ്ലിമായതുകൊണ്ട് കൂടുതല്‍ വിവാഹം കഴിക്കാന്‍ ഏക സിവില്‍ നിയമം അനുവദിക്കില്ല. അവിടെയാണ് ഈ സര്‍വ്വേ ഫലം പ്രസക്തമാകുന്നത്.

എന്നാല്‍ സര്‍വേയില്‍ പങ്കെടുത്ത 17 ശതമാനം സ്ത്രീകള്‍ മുസ്ലീം പുരുഷന്‍മാര്‍ക്ക് നാല് ഭാര്യമാര്‍ ആക്ം എന്ന് രേഖപ്പെടുത്തി. ആറ് ശതമാനം പേര്‍ അഭിപ്രായമില്ലെന്നോ, പറയാന്‍ താല്‍പര്യമില്ലെന്നോ മറുപടി നല്‍കി. പാടില്ലെന്ന് അഭിപ്രായപ്പെട്ടവരില്‍ 79 ശതമാനം പേരും ബിരുദത്തിന് മുകളില്‍ വിദ്യാഭ്യാസമുള്ളവരാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.