സൂഫിയേയും സുജാതയേയും വിട്ട് നരണിപ്പുഴ യാത്രയായി

സൂഫിയേയും സുജാതയേയും വിട്ട്  നരണിപ്പുഴ യാത്രയായി

കൊച്ചി: സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ ഷാനവാസിനെ ഇന്നലെ വൈകിട്ട് രാത്രി ഒമ്പതിന് കൊച്ചിയില്‍ എത്തിച്ചിരുന്നു.

പുതിയ സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അട്ടപ്പാടിയില്‍ നടക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ കെ.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ നിന്ന് രാത്രി പ്രത്യേക ഐ.സി.യു ആംബുലന്‍സില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ജയസൂര്യ നായകനായ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഒ.ടി.ടി റിലീസായെത്തിയ ആദ്യ മലയാളചിത്രമായിരുന്നു സൂഫിയും സുജാതയും. മലപ്പുറം പൊന്നാനി നരണിപ്പുഴ സ്വദേശിയാണ് ഷാനവാസ്.

സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയായിരുന്നു ഷാനവാസ്. 2015 ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.