കൊച്ചി: കോടതിയലക്ഷ്യ കേസില്‍ വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് നാലു മാസം തടവു ശിക്ഷ വിധിച്ച് ഹൈക്കോടതി. രണ്ടായിരം രൂപ പിഴയും അടയ്ക്കണമെന്ന് കോടതി വിധിച്ചു. എന്നാല്‍, നിപുണ്‍ ചെറിയാന്‍ കുറ്റക്കാരനാണെന്ന് രാവിലെ തന്നെ കോടതി കണ്ടെത്തിയിരുന്നു.
ജനങ്ങളുടെ ജുഡീഷ്യറിയിലുള്ള വിശ്വാസം നിപുണ്‍ നഷ്ടമാക്കിയെന്നും ശിക്ഷ മരവിപ്പിക്കില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. വിദ്യാഭ്യാസമുള്ളവര്‍ കോടതിയലക്ഷ്യം നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ല. ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ സുപ്രീം കോടതിയില്‍ പൊക്കോളുവെന്നും കോടതി നിര്‍ദേശിച്ചു.
കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തി ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിനാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. വി ഫോര്‍ കൊച്ചിയുടെ പേജിലായിരുന്നു വിവാദ പ്രസംഗം പോസ്റ്റ് ചെയ്തത്.
നേരത്തെ നിപുണ്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ ഒപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെയും പ്രവേശിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിച്ചത് വാര്‍ത്തയായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ഇതനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി സെക്യൂരിറ്റി ഓഫീസര്‍ അറിയിച്ചിരുന്നു.
എന്നാല്‍, കോടതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കോടതി മുറി വരെ കൂടെ വരുമെന്നും മതിയായ സുരക്ഷ നല്‍കുമെന്നും വ്യക്തമാക്കിയെങ്കിലും അത് സ്വീകരക്കാന്‍ നിപുണ്‍ തയ്യാറായിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.