കൊച്ചി: കേരളത്തിന്റെ തീരദേശ ജനത കടലാക്രമണങ്ങളും അപകടമരണങ്ങളും വഴി ഇരകളാക്കപ്പെടുമ്പോള്‍ അവര്‍ക്ക് വേണ്ടി സംസാരിക്കുന്നവരെ കലാപകാരികളായി മുദ്ര കുത്തുന്ന നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍.
കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ ഉണ്ടായ പ്രതിഷേധങ്ങളുടെ പേരില്‍ ഫാ. യൂജിന്‍ പെരേര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍  പിന്‍വലിക്കണമെന്നും മത്സ്യതൊഴിലാളികളോട് തുടര്‍ന്നുകൊണ്ടിരിക്കുന്ന നീതി നിഷേധം അവസാനിപ്പിക്കണമെന്നും സര്‍ക്കാരിനോട് സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.
മുതലപ്പൊഴിയില്‍ അപകടത്തില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവനാശത്തിനും എണ്ണമറ്റ അപകടങ്ങള്‍ക്കും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ക്കും പതിവായി കാരണമാകുന്ന മുതലപ്പൊഴിയിലെ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തേണ്ട ബാധ്യത സര്‍ക്കാരിനാണുള്ളത്.
ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി ഇടപെടുന്നവരുടെ വികാരം കൂടി ഉള്‍ക്കൊണ്ടുകൊണ്ട് സത്യസന്ധമായ ഇടപെടലുകള്‍ നടത്തുകയും പ്രശ്‌ന പരിഹാരത്തിനായി മുന്നിട്ടിറങ്ങുകയുമാണ് ആവശ്യം.
മുതലപ്പൊഴിയിലെ അപകടാവസ്ഥ പരിഹരിക്കുന്നതിന് ശാശ്വതമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ മത്സ്യതൊഴിലാളികളുടെ ദുരവസ്ഥകളില്‍ കൂടെ നില്‍ക്കുന്നതിന് പകരം അവര്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തുന്നവരെ നിശബ്ദമാക്കുന്നതിനാണ് ചില അധികാരികള്‍ ശ്രമിക്കുന്നത്. 
മത്സ്യത്തൊഴിലാളികളുടെ ഒപ്പം നിന്ന് അവരുടെ ക്ഷേമത്തിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുന്ന ലത്തീന്‍ സഭയ്ക്കെതിരെ ദുരുദേശപരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.