ചെറുപുഷ്പ മിഷൻ ലീഗ് പ്രവർത്തന വർഷ ഉദ്ഘാടനം നടത്തി

ചെറുപുഷ്പ മിഷൻ ലീഗ് പ്രവർത്തന വർഷ ഉദ്ഘാടനം നടത്തി

രാജപുരം: ചെറുപുഷ്പ മിഷൻ ലീഗ് കോട്ടയം അതിരൂപത മലബാർ റീജന്റെ 2023- 2024 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും കർമരേഖ പ്രകാശനവും നടന്നു. പ്രവർത്തന ഉദ്ഘാടനം രാജപുരം ഫൊറോന വികാരി ഫാ.ബേബി കട്ടിയാങ്കൽ, മാർഗരേഖ പ്രകാശനം റീജനൽ ഡയറക്ടർ ഫാ. സിബിൻ കൂട്ടക്കല്ലുങ്കൽ എന്നിവർ നിർവഹിച്ചു. റീജൻ പ്രസിഡണ്ട് ബിനീത് വിൽസൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ. ഡിനോ കുമ്മാനിക്കാട്ട്, അസിസ്റ്റൻറ് വികാരി ഫാ. ജോബിഷ് തടത്തിൽ ഫൊറോന പ്രസിഡന്റ് ഫെബിൻ ജോസ്, റീജണൽ ഓർഗനൈസർ അനിൽ തോമസ് എന്നിവർ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26