റോഡുകളില്‍ നിന്ന് വെള്ളം ഇറങ്ങി; ഡല്‍ഹി സാധാരണ നിലയിലേക്ക്: ഇന്ന് മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ നിലയിൽ

റോഡുകളില്‍ നിന്ന് വെള്ളം ഇറങ്ങി; ഡല്‍ഹി സാധാരണ നിലയിലേക്ക്: ഇന്ന് മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ നിലയിൽ

ന്യൂഡല്‍ഹി: യമുന നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ ഡല്‍ഹി സാധാരണ നിലയിലേക്ക്. പ്രധാന പാതകളിലെ വെള്ളക്കെട്ട് നീങ്ങി തുടങ്ങി. പല റോഡുകളും തുറന്നു. ഇന്ന് മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങും. അതേസമയം പ്രളയബാധിതമായ ആറ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് പതിനെട്ട് വരെ അവധി നീട്ടി.

ഇന്നലെ രാത്രിയോടെ 205.5 മീറ്ററായിരുന്ന യമുന നദിയിലെ ജലനിരപ്പ് ഇന്നോടെ അപകടനിലയ്ക്ക് താഴെയാകും എന്നാണ് പ്രതീക്ഷ. വരും മണിക്കൂറുകളില്‍ ജലനിരപ്പ് 15 സെന്റീമീറ്റര്‍ വരെ താഴാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളക്കെട്ടിനെ തുടര്‍ന്ന് അടച്ച വികാസ് മാര്‍ഗ് ഉള്‍പ്പടെയുള്ള റോഡുകള്‍ തുറന്ന് കൊടുത്തിട്ടുണ്ട്. 

അതേസമയം താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍ തന്നെയാണ്. രാജ്ഘട്ട്, ആർടിഒ ഏരിയ, സലിംഘര്‍ അണ്ടര്‍ പാസ്, മുഖര്‍ജി നഗറിലെ ചില മേഖലകള്‍, യമുന ബസാര്‍, ഹകികത് നഗര്‍, ജയ്പൂര്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. ഈ ഭാഗങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാകാന്‍ രണ്ട് ദിവസമെടുക്കുമെന്നാണ് ഡല്‍ഹ കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.