ലോക പാസ്പോർട്ട് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് സിംഗപ്പൂർ; മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയ; ഇന്ത്യക്ക് എൺപതാം സ്ഥാനം

ലോക പാസ്പോർട്ട് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് സിംഗപ്പൂർ;  മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയ; ഇന്ത്യക്ക് എൺപതാം സ്ഥാനം

ന്യൂഡൽഹി: ലോക പാസ്പോർട്ട് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം സിംഗപ്പൂരിന്. സിംഗപ്പൂർ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ 192 സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും. കഴിഞ്ഞ വർഷം ജപ്പാൻ ആയിരുന്നു ഒന്നാം സ്ഥാനത്ത്. ഇപ്രാവശ്യം ജപ്പാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യൂറോപ്യൻ രാജ്യങ്ങളായ ജർമനി, ഇറ്റലി, സ്പെയിൻ എന്നിവരാണ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനം പങ്കിടുന്നത്.

ഈ രാജ്യങ്ങളിലെ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ 190 സ്ഥലങ്ങൾ സന്ദർശിക്കാനാണ് അനുമതി. 199 രാജ്യങ്ങളുടെ പാസ്‌പോർട്ടുകളുടെ വിസ രഹിത പ്രവേശനമാണ് ഹെൻലി പാസ്‌പോർട്ട് സൂചിക റാങ്കിങ്ങിനായി തെരഞ്ഞെടുക്കുന്നത്. വിസ ആവശ്യമില്ലെങ്കിൽ ആ പാസ്‌പോർട്ടിന് ഒരു സ്‌കോർ ലഭിക്കും. ഇതനുസരിച്ചാണ് റാങ്കിങ് നൽകുന്നത്.

കഴിഞ്ഞ അഞ്ച് തവണയും ജപ്പാൻ തന്നെയാണ് ആദ്യ സ്ഥാനം നിലനിർത്തിപ്പോന്നത്. ഇത്തവണ ജപ്പാനൊപ്പം മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയ, ഫിൻലന്റ്, ഫ്രാൻസ്, ലക്സംബർഗ്, സൗത്ത് കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളാണുള്ളത്. റാങ്കിങ്ങിൽ 80ാംസ്ഥാനത്താണ് ഇന്ത്യയുള്ളത്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ 57 സ്ഥലങ്ങളാണ് സന്ദർശിക്കാൻ അനുമതി.

ഇന്ത്യയ്‌ക്കൊപ്പം സെനഗലും ടോഗോയുമുണ്ട്. നൂറാം സ്ഥാനം പാകിസ്താനാണ്. യഥാക്രമം 101, 102, 103 റാങ്കുകൾ നേടി സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് പാസ്പോർട്ട് റാങ്കിങ്ങിൽ ഏറ്റവും പിന്നിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.