രാജ്യാന്തര യാത്രികരുടെ കോവിഡ് പരിശോധന നിര്‍ത്തലാക്കി; പരിഷ്‌ക്കരിച്ച മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

രാജ്യാന്തര യാത്രികരുടെ കോവിഡ് പരിശോധന നിര്‍ത്തലാക്കി; പരിഷ്‌ക്കരിച്ച മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെത്തുന്ന രാജ്യാന്തര യാത്രക്കാരില്‍ നടത്തി വന്നിരുന്ന ആര്‍ടിപിസിആര്‍ പരിശോധന പൂര്‍ണമായും ഒഴിവാക്കി. രാജ്യത്തേക്ക് വരുന്ന യാത്രക്കാരില്‍ രണ്ട് ശതമാനം ആളുകളില്‍ നടത്തി വന്നിരുന്ന കോവിഡ് ടെസ്റ്റാണ് ഒഴിവാക്കിയത്.

ഇത് സംബന്ധിച്ച പരിഷ്‌ക്കരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. വ്യാഴാഴ്ച മുതല്‍ മാറ്റം നിലവില്‍ വരും. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, അതിര്‍ത്തികള്‍ തുടങ്ങി എവിടെ നിന്നും ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് ഇനി ആര്‍ടിപിസിആര്‍ വേണ്ടാതാകും.

ഏറ്റവും ഒടുവിലെ കോവിഡ് കണക്ക് പുറത്ത് വിട്ടപ്പോള്‍ 24 മണിക്കൂറിനിടെ 49 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2020 ല്‍ ഇന്ത്യയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇന്ന് വരെ 44.9 മില്യന്‍ പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് സര്‍ക്കാരിന്റെ കണക്ക്. ഇതില്‍ 98.81 ശതമാനം പേര്‍ രോഗമുക്തരായി. 5,31,915 പേര്‍ മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.