ഇംഫാല്‍: മണിപ്പൂര്‍ സംസ്ഥാനം ആക്രമിക്കപ്പെടുമ്പോള്‍ ഇന്ത്യ മൗനം പാലിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മണിപ്പൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ നിലപാടി വ്യക്തമാക്കുകയായിരുന്നു അദേഹം.
മെയ് നാലിന് മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരായി നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുല്‍ഗാന്ധി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതായും രാഹുല്‍ഗാന്ധി ആരോപിച്ചു.
' മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോള്‍ ഇന്ത്യ നിശബ്ദത പാലിക്കില്ല. ഞങ്ങള്‍ മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. സമാധാനമാണ് മുന്നിലുള്ള ഏക വഴിയെന്ന്' രാഹുല്‍ ഗാന്ധി ട്വീറ്റില്‍ കുറിച്ചു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ ഒറ്റക്കെട്ടായി നേരിടാന്‍ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം ഒരു മുന്നണി രൂപീകരിച്ചു. ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) എന്നാണ് മുന്നണിയുടെ പേര്.
എന്നാല്‍, കഴിഞ്ഞദിവസം പുറത്തുവന്ന ഈ ദാരുണ സംഭവത്തില്‍ അക്രമികള്‍ക്കെതിരെ തൗബാല്‍ ജില്ലയിലെ നോങ്പോക്ക് സെക്മായി പൊലീസ് സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇക്കഴിഞ്ഞ മെയ് മൂന്നിനാണ് മണിപ്പൂരില്‍ കുക്കി- മെയ്‌തേയി വിഭാഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള തര്‍ക്കം ആഭ്യന്തര കലാപമായി രൂപപ്പെട്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൃത്യമായി ഇടപ്പെട്ടിരുന്നെങ്കില്‍ ഈ പ്രശ്‌നം ഇത്രയധികം വ്രണപ്പെടില്ലായിരുന്നു. മണിപ്പൂരില്‍ സമാധാനം എന്നു കൈവരും എന്നാണ് മണിപ്പൂര്‍ ജനത നോക്കി കാണുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.