ബ്രിട്ടണിലെ യാത്രാ വിലക്കില്‍ ക്രിസ്തുമസിന് നാട്ടിലെത്താനാവാതെ നിരവധി മലയാളികള്‍

ബ്രിട്ടണിലെ യാത്രാ വിലക്കില്‍ ക്രിസ്തുമസിന്  നാട്ടിലെത്താനാവാതെ നിരവധി മലയാളികള്‍

ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച പുതിയ തരം കോവിഡ് വൈറസിന്റെ അതിവേഗ വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടണില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിരോധനം ആയിരക്കണക്കിനു മലയാളികളുടെ ക്രിസ്തുമസ് അവധിക്കാല യാത്ര മുടക്കി. ബ്രിട്ടണില്‍ നിന്നുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കിയതോടെ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിനായി നാട്ടിലേക്ക് ടിക്കറ്റെടുത്ത വിദ്യാര്‍ഥികളുള്‍പ്പടെയുള്ള മലയാളികള്‍ നാട്ടിലെത്താനാവാത്ത അവസ്ഥയിലാണ്.

രോഗവ്യാപന സാഹചര്യത്തില്‍ ടൂറിസ്റ്റ് വിസയും ബ്രിട്ടന്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഇതോടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി എത്തിയവരുടെ മടക്കവും പ്രതിസന്ധിയിലായി. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്.

വിമാന സര്‍വീസ് റദ്ദാക്കിയതോടെ നാട്ടിലേക്ക് പോകാനും ബ്രിട്ടനിലേക്ക് തിരിച്ചുവരാനുമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഏറെ ആശങ്കയിലാണ്. യുകെയില്‍ പുതിയ കോഴ്‌സുകള്‍ക്ക് ചേര്‍ന്നവര്‍ക്കും പണമടച്ചെങ്കിലും ക്ലാസ് തുടങ്ങുമ്പോള്‍ എത്തിച്ചേരാനാകാത്ത അവസ്ഥയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.