കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എ.ജെ ദേശായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എ.ജെ ദേശായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ 38ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആശിഷ് ജെ. ദേശായി (എ.ജെ ദേശായി) ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 11ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ്.വി. ഭട്ടിയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ച സാഹചര്യത്തിലാണ് എ.ജെ. ദേശായിയെ നിയമിച്ചത്.

ഗുജറാത്ത് ഹൈക്കോടതി മുന്‍ ജഡ്ജി പരേതനായ ജസ്റ്റിസ് ജിതേന്ദ്ര. പി. ദേശായിയുടെ മകനാണ്. 2006 മുതല്‍ 2009 വരെ ഗുജറാത്ത് ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സലായും പ്രവര്‍ത്തിച്ചു. 2011ല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായാണ് ആദ്യ നിയമനം. ഗുജറാത്ത് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ എ.ജെ ദേശായി കഴിഞ്ഞ ഫെബ്രുവരി മുതല്‍ ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.