തിരുവനന്തപുരം: ഇസ്ലാമിക സ്റ്റേറ്റ് ഭീകര സംഘടന കേരളത്തിൽ തയ്യാറാക്കിയ ആക്രമണ പദ്ധതികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ. സംസ്ഥാനത്ത് ശ്രീലങ്കൻ മോഡൽ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ട ഭീകരർ ഉന്നം വച്ചിരുന്നത് ആരാധനാലയങ്ങളേയും സമുദായ നേതാക്കളേയും. ഭീകരവാദ ഫണ്ട് കേസിൽ അറസ്റ്റിലായ പ്രതികളാണ് പദ്ധതി തയ്യാറാക്കിയതെന്നാണ് വിവരം.
സംസ്ഥാനത്തെ ആരാധനാലങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. ’പെറ്റ് ലവേഴ്സ്’ എന്ന ടെലഗ്രാം ഗ്രൂപ്പ് വഴിയായിരുന്നു ഇവർ ആശയവിനിമയം നടത്തിയിരുന്നതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്താനായിരുന്നു ഇവരുടെ പ്രധാന ശ്രമം.
പിടിയിലായവർ ബാങ്ക് കൊള്ളയടക്കം ആസൂത്രണം ചെയ്തിരുന്നതായും എൻഐഎ പറയുന്നു. ഭീകരാക്രമണങ്ങൾക്കു വേണ്ടി ഫണ്ട് സ്വരൂപിക്കാനായിരുന്നു കൊള്ളയും കവർച്ചയും ആസൂത്രണം ചെയ്തത്. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സ്വരൂപണത്തിൽ എൻഐഎ കൂടുതൽ അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ തൃശൂർ ജില്ലയിൽ മൂന്നിടത്തും പാലക്കാട് ഒരിടത്തും എൻഐഎ. പരിശോധന നടത്തിയിരുന്നു. സംഘത്തലവനായ ആഷിഫിനെ തമിഴ്നാട് സത്യമംഗലം കാട്ടിൽനിന്ന് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.