നേതൃത്വം ആവശ്യപ്പെടാതെ രാജിയില്ല; അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്നവരാണ് അശാന്തി പരത്തുന്നതെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി

നേതൃത്വം ആവശ്യപ്പെടാതെ രാജിയില്ല; അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്നവരാണ് അശാന്തി പരത്തുന്നതെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെടാതെ രാജിവയ്ക്കാന്‍ താന്‍ ഉദേശിക്കുന്നില്ലെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജിവച്ചൊഴിയാന്‍ തയാറാണ്. അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്നവരും മയക്കുമരുന്ന് മാഫിയയുമാണ് സംസ്ഥാനത്ത് അശാന്തി പരത്തുന്നതെന്നും ബിരേന്‍ സിങ് പറഞ്ഞു.

മണിപ്പൂര്‍ കലാപത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി ഉയരുന്ന പശ്ചാത്തലത്തില്‍ ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ബിരേന്‍ സിങ്ങിന്റെ പ്രതികരണം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ബിരേന്‍ സിങ്ങ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മണിപ്പൂരിലെ ജനങ്ങളാണ് തന്നെ തിരഞ്ഞെടുത്തതെന്ന് ബിരേന്‍ സിങ് പറഞ്ഞു. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുകയെന്നതാണ് ഇപ്പോള്‍ ലക്ഷ്യം. രാജിക്കാര്യം ചോദിക്കുന്നതില്‍ പ്രസക്തിയില്ല. എന്നാല്‍ കേന്ദ്ര നേതൃത്വവും മണിപ്പൂരിലെ ജനങ്ങളും ആവശ്യപ്പെട്ടാല്‍ രാജിവച്ചൊഴിയാന്‍ തയാറാണ്. അക്രമികളെ അമര്‍ച്ച ചെയ്യുമെന്നും സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുമെന്നും ബിരേന്‍ സിങ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.