അമ്മയാകാനായി തയ്യാറെടുക്കുന്നവരാണെങ്കില്‍ ആദ്യമായി അമ്മയായവരാണെങ്കിലും അവര്‍ക്ക് കുഞ്ഞുങ്ങളെ നോക്കുന്നതുമായി ബന്ധപ്പെട്ടും സ്വന്തം ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ടും ധാരാളം സംശയങ്ങളും ആശങ്കകളും ഉണ്ടാകാം. ഇതിനൊപ്പം അശാസ്ത്രീയമായ പല മാര്‍ഗ നിര്‍ദേശങ്ങളും ഇവര്‍ക്ക് തങ്ങളുടെ ചുറ്റുപാടുകളില്‍ നിന്ന് തന്നെ കിട്ടും. എല്ലാം കൂടിയാകുമ്പോള്‍ അത് മാനസിക സമ്മര്‍ദ്ദത്തിനും കാരണമാകും.
ഇത്തരത്തിലുള്ള സംശയങ്ങളോ ആശങ്കകളോ എല്ലാം ഡോക്ടറുമായി തന്നെയേ സംസാരിക്കാവൂ. ഡോക്ടര്‍ നിര്‍ദേശിക്കും വിധത്തില്‍ മുന്നോട്ട് പോകാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ വിശ്വസനീയമായ വിവരങ്ങള്‍ മാത്രം എടുക്കുക.
മുലയൂട്ടുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങാളാണ് പങ്കുവയ്ക്കുന്നത്.
ദിവസത്തില്‍ എത്ര തവണ?
ഒരു ദിവസത്തില്‍ എത്ര തവണ അമ്മ കുഞ്ഞിനെ മുലയൂട്ടണം എന്നതിന് പ്രത്യേകിച്ച് കണക്കൊന്നും തന്നെ വയ്‌ക്കേണ്ടതില്ല. വിശക്കുന്ന കുഞ്ഞ് ഭക്ഷണം വേണമെന്ന് ആംഗ്യത്തിലൂടെയോ കരച്ചിലിലൂടെയോ എല്ലാമാണല്ലോ അമ്മയെ അറിയിക്കുക. ഇങ്ങനെ കുഞ്ഞിന് ആവശ്യമുള്ളപ്പോഴെല്ലാം മുലയൂട്ടാം. സാധാരണ ഗതിയില്‍ 8-12 തവണയൊക്കെ മുലയൂട്ടാറുണ്ട് അമ്മമാര്‍.
എത്ര സമയം നീളാം?
ഓരോ തവണയും മുലയൂട്ടുമ്പോള്‍ ഇത് എത്ര സമയത്തേക്ക് നീളാം എന്ന സംശയവും പലരിലുമുണ്ടാകാം. ഓരോ കുഞ്ഞും വ്യത്യസ്തരാണ്. ഇതിന് അനുസരിച്ച് ഭക്ഷണമെടുക്കുന്നതിലും വ്യത്യാസം വരാം. എങ്കിലും 10-20 മിനുറ്റ് വരെയൊക്കെ അഭികാമ്യമാണ്.
പാല്‍ അധികമായാല്‍?
കുഞ്ഞ് അധികമായി പാല്‍ കുടിച്ചാലും അത് പ്രയാസമാണല്ലോ. അങ്ങനെയെങ്കില്‍ പാല്‍ അധികമായി അല്ലെങ്കില്‍ ഇത്രയും മതി എന്നെങ്ങനെ തീരുമാനിക്കാം. പാല്‍ കുടിക്കുമ്പോള്‍ കുട്ടിയുടെ പ്രതികരണത്തില്‍ നിന്ന് തന്നെ ഇത് മനസിലാക്കാം. ഛര്‍ദ്ദി, അധികം മൂത്രം, പാല്‍ കുടിക്കുമ്പോള്‍ കൂടുതല്‍ ശബ്ദം (വിഴുങ്ങുന്നതായി) എല്ലാം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. എന്തായാലും കരച്ചില്‍ മാറ്റാന്‍ എപ്പോഴും പാല്‍ കൊടുത്തുകൊണ്ടേയിരിക്കരുത്. ശ്രദ്ധിച്ച് മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.
മരുന്ന് കഴിക്കുമ്പോള്‍...
എന്തെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കഴിക്കുമ്പോള്‍ പാല്‍ കൊടുക്കാമോ എന്നത് പലര്‍ക്കുമുള്ള സംശയമാണ്. ഇത് ചില മരുന്നുകളുടെ കാര്യത്തിലേക്ക് എത്തുമ്പോഴാണ് പ്രശ്‌നമാവുക. ഇക്കാര്യം നമുക്ക് സ്വയം തീരുമാനിക്കാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടറെ തന്നെ കണ്‍സള്‍ട്ട് ചെയ്യണം. മറ്റ് ആര് പറയുന്നതും ഇക്കാര്യത്തില്‍ എടുക്കാതിരിക്കുക.
പനിയും ജലദോഷവുമുള്ളപ്പോള്‍...
പനിയും ജലദോഷവും ഉള്ളപ്പോള്‍ മുലയൂട്ടുന്നത് ദോഷമാണോ എന്ന സംശയം വരാം. കുഞ്ഞിന് രോഗം പകരുമോ എന്ന ആശങ്ക തന്നെ കാരണം. എന്നാല്‍ പനിയും ജലദോഷവും ഉള്ളപ്പോള്‍ മുലയൂട്ടുന്നതിന് ഒരു തടസവുമില്ല. പാലിലൂടെ ഏതായാലും കുഞ്ഞിന് പനിയോ ജലദോഷമോ പകരില്ല. മറ്റ് മാര്‍ഗങ്ങളിലൂടെ പകരാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.