അഭിമാനമായി ഇന്ത്യന്‍ മിലിറ്ററി നേഴ്‌സിങ് ബ്രിഗേഡിയര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച മേരിക്കുട്ടി സെബാസ്റ്റ്യന്‍

 അഭിമാനമായി ഇന്ത്യന്‍ മിലിറ്ററി നേഴ്‌സിങ് ബ്രിഗേഡിയര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച മേരിക്കുട്ടി സെബാസ്റ്റ്യന്‍

ഇന്ത്യന്‍ മിലിറ്ററി നേഴ്‌സിങ് സര്‍വീസില്‍ ബ്രിഗേഡിയര്‍ സ്ഥാനത്ത് എത്തി കഴിഞ്ഞ മെയ് 31 ന് വിരമിച്ച ഒരു വനിതാ രത്‌നമുണ്ട്. കോട്ടയം അകലക്കുന്നം പഞ്ചായത്തിലെ മഞ്ഞാമറ്റം മഠം പറമ്പില്‍ കൊച്ചേട്ടന്റെ മകള്‍ ലിസി എന്ന മേരിക്കുട്ടി സെബാസ്റ്റ്യനാണ് മലയാളിക്ക് അഭിമാനമായ ആ സ്ത്രീ രത്‌നം.

ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന എം. കെ സെബാസ്റ്റ്യന്‍ വളരെയധികം കഷ്ടപ്പെട്ട് ജീവിത സാഹചര്യങ്ങളെ വെല്ലുവിളിച്ചാണ് മകളെ പഠിപ്പിച്ചത്. പിതാവിന്റെ തണലില്‍ മിടുക്കിയായി പഠിച്ച് മേരിക്കുട്ടി ഉന്നത സ്ഥാനത്ത് എത്തിച്ചേര്‍ന്ന് നാടിനും വീടിനും അഭിമാനമായി മാറി.

മഞ്ഞാമറ്റംകാരുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമായി മാറിയ മേരിക്കുട്ടി സെബാസ്റ്റ്യന് മഞ്ഞാമറ്റംകാര്‍ ഹൃദ്യമായ വരവേല്‍പ് നല്‍കുകയും തുടര്‍ന്നുള്ള ജീവിതത്തില്‍ എല്ലാവിധ ആശംസകള്‍ അറിയിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.