കൊട്ടാരക്കര: സ്വകാര്യ ബസ് മേഖലയെ അച്ചടക്കമുള്ളതാക്കാന്‍ ജീവനക്കാരായി സ്ത്രീകള്‍ കടന്നെത്തണമെന്ന് കൊട്ടാരക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ആര്‍. ജയകൃഷ്ണന്‍. മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൊട്ടാരക്കര ആര്‍ടി ഓഫീസില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കായി നടത്തിയ 'നേര്‍വഴി' ബോധവല്‍കരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
അപകടാനന്തര ജീവിതം എന്ന വിഷയത്തില്‍ ഐഡിടിആര്‍ എറണാകുളം എക്സറ്റന്‍ഷന്‍ സെന്റര്‍ ഡയറക്ടര്‍ ആദര്‍ശ്കുമാര്‍ ജി. നായര്‍ ക്ലാസെടുത്തു. ആറുവരി പാതയിലെ ഗതാഗത നിയമങ്ങളും മുന്‍കരുതലും എന്ന വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എ.കെ ദിലുവും ക്ലാസ് നയിച്ചു.
ജില്ലയിലെ സ്വകാര്യ ബസ് മേഖലയിലെ ഏക ജീവനക്കാരിയാണ് നീലേശ്വരം കോട്ടമല വടക്കേവീട്ടില്‍ വി.ജെ ബിജി. കൊട്ടാരക്കര-ഓടനാവട്ടം-കുണ്ടറ റൂട്ടിലോടുന്ന നന്ദാവനം എന്ന ബസില്‍ മൂന്ന് വര്‍ഷത്തിലധികമായി ഡ്രൈവറാണ് ബിജി. ചിലപ്പോള്‍ കണ്ടക്ടറും ആകും. പുരുഷന്‍മാര്‍ കുത്തകയാക്കിയിരിക്കുന്ന സ്വകാര്യ റൂട്ടിലാണ് ബിജിയുടെ യാത്ര. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ബിജിക്ക്, ഹെവി വെഹിക്കിള്‍ ലൈസന്‍സ് എടുത്തപ്പോള്‍ മുതലുള്ള ആഗ്രഹമാണ് ബസ് ഓടിക്കുക എന്നത്. മകളുടെ വിവാഹ ശേഷമാണ് ബസിലെ ജോലിക്ക് ഇറങ്ങിയത്.
യാത്രികരുടെ സുരക്ഷയാണ് പ്രധാനം. കുരുക്കില്‍പ്പെട്ടും മറ്റ് കാരണങ്ങളാലും സമയത്തിന് പിന്നാലെയുള്ള ഓട്ടത്തില്‍ വൈകിയാല്‍ മറ്റ് ബസുകാരുടെ പ്രതികരണം ഇത്തിരി കടന്നതാണെന്ന് ബിജി പറയുന്നു. ഡ്രൈവിങിനേക്കാള്‍ പ്രയാസം ഈ കലഹങ്ങള്‍ മറികടക്കലാണെന്നും എങ്കിലും ഇഷ്ടപ്പെട്ട തൊഴിലാണ്. കൂടുതല്‍ സ്ത്രീകള്‍ ഈ രംഗത്തേക്ക് കടന്നുവരണമെന്നാണ് ആഗ്രഹമെന്ന് ബിജി പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.