സാമ്പത്തിക നേട്ടത്തിനുവേണ്ടിയുള്ള മദ്യനയം ആപല്‍ക്കരം: കെസിബിസി ജാഗ്രത കമ്മീഷന്‍

സാമ്പത്തിക നേട്ടത്തിനുവേണ്ടിയുള്ള മദ്യനയം ആപല്‍ക്കരം: കെസിബിസി ജാഗ്രത കമ്മീഷന്‍

കൊച്ചി: മദ്യ വില്‍പനയുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ പുലര്‍ത്തി വരുന്ന അനാരോഗ്യ നിലപാടുകളുടെ തുടര്‍ച്ചയാണ് പുതിയ മദ്യനയമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മലയാളികളില്‍ ഒരു വിഭാഗത്തിന്റെ ലഹരി അടിമത്തത്തെ ചൂഷണം ചെയ്ത് കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം അനാരോഗ്യകരവും അപകടകരവുമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

മദ്യലഭ്യത പ്രതിവര്‍ഷം വര്‍ധിപ്പിച്ചുകൊണ്ട് മദ്യ ഉപഭോഗം കുറയ്ക്കുമെന്ന പ്രഖ്യാപനം അപഹാസ്യമാണ്. കേരള സമൂഹത്തില്‍ അപകടകരമായ രീതിയില്‍ മദ്യ ഉപഭോഗവും ലഹരി അടിമത്തവും വര്‍ധിച്ചു കൊണ്ടിരിക്കുന്നു എന്നുള്ള ആനുകാലിക യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ ഗൗരവത്തോടെ പരിഗണിച്ചുകൊണ്ട് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ ഭരണകൂടം തയ്യാറാകണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

ലഹരിദായക ഉത്പന്നങ്ങളുടെ ലഭ്യതയേയും ഉപഭോഗത്തെയും നിയന്ത്രിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് ഫലപ്രദമായി നടപ്പാക്കാനുള്ള നടപടികളാണ് പൊതുജന ക്ഷേമം ലക്ഷ്യമാക്കി സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.