തിരുവനന്തപുരം: അപകടം തുടർക്കഥയായ മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞു. 16 പേരുമായി മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി. രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 6.30 ഓടെ ബുറാഖ് എന്ന വള്ളമാണ് അപകടപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നു. മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും ഉൾപ്പെടുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പുലർത്തിയിരുന്നെങ്കിലും ഇന്ന് വീണ്ടും അപകടം സംഭവിക്കുകയായിരുന്നു.
മത്സ്യത്തൊഴിലാളികളുടെ തുടർച്ചയായ ആവശ്യങ്ങൾ പരിഗണിച്ചുള്ള സർക്കാർ നിർദേശ പ്രകാരം മുതലപ്പൊഴിയിൽ ബുധനാഴ്ച ഡ്രഡ്ജിംഗ് ആരംഭിച്ചിരുന്നെങ്കിലും ക്രെയിന്റെ വടം പൊട്ടിപോകുന്ന സാഹചര്യമുണ്ടായതിനെത്തുടർന്ന് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.
മുതലപ്പൊഴിയില്‍ അപകടങ്ങള്‍ പതിവാകുന്നതില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ലത്തീന്‍ അതിരൂപത രംഗത്തെത്തി. പ്രഖ്യാപനങ്ങള്‍ കൃത്യ സമയത്ത് നടപ്പാക്കണമെന്ന് വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേര പറഞ്ഞു. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത വാക്കുകളില്‍ മാത്രം പോരെന്നും ഫാ. പെരേര ഓർമിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.