ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിന് നീക്കമാരംഭിച്ച് കോണ്‍ഗ്രസ്. ഗുജറാത്ത് മുതല്‍ മേഘാലയ വരെ നീളുന്ന യാത്രയുടെ രണ്ടാം ഘട്ടത്തിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതായി മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു. അതേ സമയം മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാനത്ത് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹംഅറിയിച്ചു.
മഹാരാഷ്ട്രയിലെ യാത്രയുടെ ഒരുക്കങ്ങള്‍ക്കായി സംസ്ഥാനത്തെ ഓരോ ലോക്‌സഭാ സീറ്റിലേക്കും 48 പാര്‍ട്ടി നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ടെന്ന് പടോലെ പറഞ്ഞു. ഈ നിരീക്ഷകര്‍ ആറ് ദിവസത്തിനുള്ളില്‍ സ്ഥിതിഗതികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിനുശേഷം ഓഗസ്റ്റ് 16 ന് കോര്‍ കമ്മിറ്റി യോഗം ചേരും.
മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും നാടായ ഗുജറാത്തില്‍ നിന്ന് ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കാന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ടെന്ന് ഗുജറാത്ത് പ്രതിപക്ഷ നേതാവ് അമിത് ചാവ്ദ പറഞ്ഞു. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ സഞ്ചരിച്ച യാത്രയുടെ രണ്ടാം ഘട്ടം ഇന്ത്യയുടെ കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയുള്ള സംസ്ഥാനങ്ങളിലൂടെയായിരിക്കും.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം 2022 സെപ്റ്റംബറില്‍ തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് ആരംഭിച്ചത്. യാത്ര ജനുവരി 30 ന് ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സമാപിച്ചു. 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും പദയാത്ര നടത്തി.
യാത്ര അവസാനിച്ച് രണ്ട് മാസത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധിയെ മോഡി പരാമര്‍ശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസില്‍ രാഹുലിനെ രണ്ട് വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ ലോക്‌സഭാ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച സുപ്രീം കോടതി അദ്ദേഹത്തിന്റെ ശിക്ഷ സ്റ്റേ ചെയ്യുകയും ലോക്‌സഭാഗത്വം തിരിച്ചു നല്‍കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.