കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് കോട്ടയം ജില്ലയില്‍ സംഭവിച്ചത് രസകരമായ രണ്ട് സംഭവങ്ങള്‍ ആയിരുന്നു. ഒരിടത്ത് ഇടത് മുന്നണിക്ക് അധികാരം നഷ്ടമാകലും മറ്റൊരിടത്ത് അധികാരം പിടിച്ചെടുക്കലും സംഭവിച്ച പകലായിരുന്നു.
ചെയര്‍പേഴ്‌സണായ സ്വതന്ത്ര അംഗം ബീനാ ജോബിയിലൂടെ ചങ്ങനാശേരി നഗരസഭാ ഭരണം ഇടത് മുന്നണിക്ക് സ്വന്തമായി. ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗമായ ഷൈനി ഷാജിയെയാണ് ബീനാ ജോബി പരാജയപ്പെടുത്തിയത്. 37 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് സ്വതന്ത്രാംഗത്തിന്റെയും കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച രണ്ടംഗങ്ങളുടെയും വോട്ടുകള്‍ അനുകൂലമായി ലഭിച്ചു.
കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ് ഭരണം പിടിച്ചു. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ ബി.ജെ.പി പിന്തുണച്ചതോടെയാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടമായത്.
കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് തോമസ് മാളിയേക്കലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. കേരളാ കോണ്‍ഗ്രസ് (എം), സി.പി.എം ധാരണ പ്രകാരം പ്രസിഡന്റ് രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
പക്ഷേ, ബിജെപി പിന്തുണ വേണ്ടെന്ന് കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് രാജി നിര്‍ദേശം നല്‍കി യുഡിഎഫ് നേതൃത്വം. ബിജെപി പിന്തുണയോടെ പ്രസിഡന്റായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ തോമസ് മാളിയേക്കനോടാണ് രാജിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിലവില്‍ എല്‍.ഡി.എഫിനായിരുന്നു കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം. എല്‍.ഡി.എഫിനു നാലു കേരളാ കോണ്‍ഗ്രസ് അംഗങ്ങളും മൂന്നു സി.പി.എം അംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബി.ജെ.പിക്ക് അഞ്ച് അംഗങ്ങളും യു.ഡി.എഫിന് മൂന്ന് അംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്.
ഇരുമുന്നണികളുടെയും ധാരണ പ്രകാരം കോണ്‍ഗ്രസ് (എം) പ്രതിനിധിയായ പ്രസിഡന്റ് രാജിവെച്ച് സി.പി.എം പ്രതിനിധി തിരെഞ്ഞെടുക്കപ്പെടണമെന്നായിരുന്നു. ഇതിനിടെയില്‍ ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ് അധികാരത്തില്‍ വരികയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.