ന്യൂഡല്‍ഹി: ചന്ദ്രോപരിതലത്തിലെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ പുറത്തു വിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡറിലെ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് കാമറ (എല്‍എച്ച്ഡിഎസി) പകര്‍ത്തിയ ചന്ദ്രന്റെ വിദൂര ഭാഗത്തിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ഐഎസ്ആര്‍ഒയുടെ പ്രധാന ഗവേഷണ വികസന കേന്ദ്രമായ അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍ (എസ്എസി) ആണ് ലാന്‍ഡിങ് ഘട്ടത്തില്‍ പാറകളോ ആഴത്തിലുള്ള കിടങ്ങുകളോ ഇല്ലാതെ സുരക്ഷിതമായ ലാന്‍ഡിംഗ് ഏരിയ കണ്ടെത്താന്‍ സഹായിക്കുന്ന ഈ ക്യാമറ വികസിപ്പിച്ചെടുത്തത്.
ബഹിരാകാശ ഏജന്‍സി പറയുന്നതനുസരിച്ച്, ചന്ദ്രയാന്‍ 3 ന്റെ ദൗത്യ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് എല്‍എച്ച്ഡിഎസി പോലുള്ള നിരവധി നൂതന സാങ്കേതികവിദ്യകള്‍ ലാന്‍ഡറില്‍ നിലവിലുണ്ട്. ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാന്‍3 ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായ ലാന്‍ഡിംഗിലും കറങ്ങുന്നതിലും എന്‍ഡ്-ടു-എന്‍ഡ് കഴിവ് പ്രകടിപ്പിക്കുന്നതിനുള്ള ചാന്ദ്രയാന്‍-2-ന്റെ ഫോളോ-ഓണ്‍ ദൗത്യമാണ്. ലാന്‍ഡര്‍ മൊഡ്യൂള്‍ ഓഗസ്റ്റ് 23 ന് വൈകുന്നേരം 6.04 ന് ചന്ദ്രന്റെ ഉപരിതലത്തില്‍ തൊടുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎസ്ആര്‍ഒ ഞായറാഴ്ച അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.