ദൗത്യത്തിന്റെ ഭാഗമായ എഞ്ചിനീയര്‍മാര്‍ക്ക് 17 മാസമായി ശമ്പളമില്ല; ഐഎസ്ആര്‍ഒയെ പിന്തുണക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ്

 ദൗത്യത്തിന്റെ ഭാഗമായ എഞ്ചിനീയര്‍മാര്‍ക്ക് 17 മാസമായി ശമ്പളമില്ല; ഐഎസ്ആര്‍ഒയെ പിന്തുണക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായ എഞ്ചിനീയര്‍മാര്‍ക്ക് ശമ്പളം ലഭിച്ചില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ചന്ദ്രയാന്‍-3 ന്റെ ഭാഗമായി പ്രവര്‍ത്തിച്ച എച്ച്ഇസി എഞ്ചിനീയര്‍മാക്ക് കഴിഞ്ഞ 17 മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ദൗത്യത്തിന്റെ ലാന്‍ഡിങിന് ശേഷം സ്‌ക്രീനില്‍ വരാനും ക്രെഡിറ്റെടുക്കാനും മാത്രമാണ് കേന്ദ്ര സര്‍ക്കാരിന് താത്പര്യമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ഐഎസ്ആര്‍ഒയെ പിന്തുണക്കുന്നതില്‍ സര്‍ക്കാര്‍ ഭീകരമായി പരാജയപ്പെട്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ബഹിരാകാശ ഗവേഷകരുടെ കഴിവുകളെയും കഠിനാധ്വാനത്തെയും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും കെ.സി വേണുഗോപാല്‍ സമൂഹ പോസ്റ്റിലൂടെ വ്യക്തമാക്കി.

ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒയെ കെസി വേണുഗോപാല്‍ അഭിനന്ദിച്ചു. ചെയര്‍മാന്‍ ഡോ. സോമനാഥിന്റെ നേതൃത്വത്തില്‍ ചരിത്രം സൃഷ്ടിച്ചെന്ന് കെ.സി പറഞ്ഞു. ചന്ദ്രയാന്‍-3 ന്റെ ആവേശവും അഭിമാനവും എന്നും നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.