കോവിഡ് വാക്‌സിന്‍ സൂക്ഷിക്കാന്‍ സംസ്ഥാനത്ത് സംഭരണ കേന്ദ്രങ്ങള്‍ സജ്ജം

കോവിഡ് വാക്‌സിന്‍ സൂക്ഷിക്കാന്‍ സംസ്ഥാനത്ത് സംഭരണ കേന്ദ്രങ്ങള്‍ സജ്ജം

തിരുവനന്തപുരം : കോവിഡ് വാക്സിൻ സൂക്ഷിക്കാന്‍ സംസ്ഥാനത്ത് സംഭരണ വിതരണ കേന്ദ്രങ്ങള്‍ തയ്യാറായി.വാക്‌സിന്‍ സൂക്ഷിക്കുന്നതിനായുള്ള ശീതികരിച്ച സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുങ്ങിയരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അയച്ചുതന്ന 1800 വാക്‌സിന്‍ കാരിയറുകളും 100 കോള്‍ഡ് ബോക്‌സുകളും സംസ്ഥാനത്തെത്തി. പതിനേഴ് ലക്ഷം സിറിഞ്ചുകള്‍ അടുത്ത ദിവസം എത്തും.

ഡീപ് ഫ്രീസര്‍, വാക്ക് ഇന്‍ കൂളര്‍, വാക്‌സിന്‍ കാരിയര്‍ എന്നീ സംവിധാനങ്ങളാണ് വാക്‌സിന്‍ സൂക്ഷിക്കാനായി ഉപയോഗിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക് ആശുപത്രികള്‍ തുടങ്ങിയവയിലാണ് വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ തയ്യാറാക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള മോഡേണ്‍ മെഡിസിന്‍ , ഹോമിയോ, ആയുഷ് തുടങ്ങി എല്ലാ മുന്‍നിരപ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ നല്‍കും. മുന്‍ഗണനാ പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ അന്തിമ ഘട്ടത്തിലാണ്.

ഇതുവരെ 280700 ആരോഗ്യപ്രവര്‍ത്തകരാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിരിക്കുന്നത്. കൂടാതെ ആരോഗ്യ വിദ്യാര്‍ത്ഥികളും, 27000 ത്തോളം ആശാവര്‍ക്കര്‍മാരും, 33000 ത്തോളം അംഗന്‍വാടി ജീവനക്കാരും പട്ടികയിലുണ്ട്. വാക്‌സിന്‍ അനുമതി ലഭിച്ചാല്‍ ഉടന്‍ കുത്തിവെപ്പ് ആരംഭിക്കാനാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.