പുതുപ്പള്ളിയിൽ ഉദിച്ച താരകം
നാടിനാകെ ശോഭയായ് ജ്വലിച്ചതാം
കുഞ്ഞൂഞ്ഞിനോർമ്മ നെഞ്ചിലേറ്റിടാം
സേവനത്തിൻ പാതയെ പുതുക്കിടാം.
വാതിലും മതിലുമില്ല കാണുവാൻ
തടയുകില്ല ആരുമേ സുരക്ഷയാൽ
കണ്ണുകൾ നനഞ്ഞതെന്ന് കാണുകിൽ
കാത്തിടും കരൂതിടും കനിവുമായ്
ആഴിപോലെ അഴലുമായ് നിറഞ്ഞതും
വിലാപയാത്ര വീഥിയിൽ ഇഴഞ്ഞതും
ചരിത്രമായ് പിറന്നതിന്ന് ഓർത്തിടാം.
സുകൃത മായാ ജീവിതം പകർത്തിടാം
ഉമ്മൻ ചാണ്ടിയെന്ന നാമവും
തൂവാലയായ് തീർന്ന സ്നേഹവും
കുബേരനോ കുചേലനോ ഗണി ച്ചിടാ
അണച്ചിടുന്ന ആഴമായ സ്നേഹമേ
ചുവപ്പ് നാടയിൽ പിണഞ്ഞ ജീവിതം
അഴിച്ചെടുത്ത് നൽകിയ വിമോചകൻ.
പ്രഭാതമോ പ്രദോഷ മറന്നവൻ
ജന സംമ്പർക്കമായി നടന്നവൻ
സോളമന്റെ ജ്ഞാനവും നീതിയും
തേടി അന്നുവന്ന രാജ്ഞിയെന്നപോൽ
തേടി വന്നവാർഡുമായ്
വിശ്വം നമിച്ചിടുന്ന നീതിയെ
കല്ലെറിഞ്ഞ വൈരികൾക്ക് മുന്നിലും
ക്ഷമിക്കുന്ന സ്നേഹമായ് തീർന്നവൻ.
പൊതുസേവകർക്കൊരു സാക്ഷ്യമായ്
മാനവർക്ക് മോദമായ ജീവിതം
വികസനം രഥ ത്തിലേറി വന്നതും
കരുതലിന്ന് കാവലായ് തീർന്നതും
അനന്യമായ നാളുകൾ ഓർത്തിടാം
ഉമ്മൻ ചാണ്ടി യെന്ന മുഖ്യനെ
ജപമാലയിൽ കൊരുത്ത മണികളും
53 തന്നെ അല്ലയോ
സുകൃതമായാ പുതുപ്പള്ളിയിൽ
തുടർന്നിടട്ടെ നന്മ തൻ ജപങ്ങളും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.