പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യം; മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകൾ

പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യം; മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകൾ

ഇംഫാൽ: വംശീയകലാപാന്തരീക്ഷം നിലനിൽക്കുന്ന മണിപ്പൂരിൽ ഒരു ദിവസത്തെ നിയമസഭ സമ്മേളനം നടത്താൻ തീരുമാനം. ചൊവ്വാഴ്ചയാണ് മഴക്കാല സമ്മേളനം ഒറ്റദിവസത്തേക്ക് വിളിച്ചു ചേർക്കുന്നത്. നിലവിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് ഒരു ദിവസത്തെ സമ്മേളനം വിളിച്ചത് എന്നാണ് സർക്കാർ വിശദീകരണം.

എന്നാൽ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകൾ. പത്ത് കുക്കി എംഎൽഎമാർക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ സമ്മേളനം ചേരുന്നതിൽ അർത്ഥമില്ലെന്നാണ് സംഘടനകൾ പറയുന്നത്. ഫെബ്രുവരി 21 മുതൽ മാർച്ച് മൂന്നുവരെയായിരുന്നു ബജറ്റ് സമ്മേളനത്തിനായി മണിപ്പൂർ നിയമസഭ അവസാനമായി ചേർന്നത്. ഓഗസ്റ്റ് 21ന് സമ്മേളനം നടത്താൻ സർക്കാർ ശുപാർശ ചെയ്‌തെങ്കിലും ഗവർണർ അംഗീകരിച്ചില്ല. തുടർന്നാണ് 29ന് ചേരാൻ ശുപാർശ നൽകിയത്. ഇത് ഗവർണർ അംഗീകരിക്കുകയായിരുന്നു.

അതേസമയം, മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. ഇന്നലെ ഇംഫാലിന് സമീപമാണ് സംഘർഷമുണ്ടായത്. അഞ്ച് വീടുകൾക്ക് തീയിട്ടു. ഇരുവിഭാഗങ്ങളുടെയും വീടുകൾ കത്തി നശിച്ചു. പൊലീസ് സ്ഥലത്തെത്തി സുരക്ഷ ശക്താമാക്കി. അതിനിടെ മണിപ്പൂരിൽ കുക്കി മേഖലകൾക്ക് പ്രത്യേക ഭരണം എന്നാവശ്യം തള്ളി സംസ്ഥാന സർക്കാർ. ഹിൽ കൗൺസിലുകൾക്ക് സ്വയംഭരണം നൽകാമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാറിനെ അറിയിച്ചു. ഇതിനിടെയാണ് സംഘർഷമുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.