ചന്ദ്രയാൻ 3 ദൗത്യം വിജയകരം; ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടോയെന്നറിയാൻ ഈ മാസം 22 വരെ കാത്തിരിപ്പ്

ചന്ദ്രയാൻ 3 ദൗത്യം വിജയകരം; ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടോയെന്നറിയാൻ ഈ മാസം 22 വരെ കാത്തിരിപ്പ്

ബെം​ഗളൂരു: പ്രഗ്യാൻ റോവർ പ്രവർത്തനം അവസാനിപ്പിച്ചതായി ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ. റോവറിലെ പേ ലോഡുകളുടെ പ്രവർത്തനം നിർത്തിയതായും റോവറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റിയതായും ഐഎസ്ആർഒ അറിയിച്ചു. പേലോഡറുകളിലെ വിവരങ്ങൾ ലാൻഡർ വഴി ഭൂമിയിലേക്ക് അയച്ചതായും ഐഎസ്ആർഒ എക്‌സിലൂടെ അറിയിച്ചു. നിലവിൽ റോവറിലെ ബാറ്ററി പൂർണ ചാർജിലാണ്. സെപ്റ്റംബർ 22 ന് ചന്ദ്രനിൽ വീണ്ടും സൂര്യപ്രകാശം പതിയുമ്പോൾ റോവറിലെ സൗരോർജ പാനലുകൾ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎസ്ആർഒ അറിയിച്ചു.

ലാൻഡറിനും റോവറിനും ചന്ദ്രനിലെ ഒരു പകൽക്കാലമാണ് ആയുസ്. അതായത് ഭൂമിയിലെ 14 ദിവസം. സൗരോർജ പാനലുകൾ ഉപയോഗിച്ചാണ് ഇവ പ്രവർത്തിച്ചിരുന്നത്. അതിനാൽ ഊർജം ലാഭിക്കുന്നതിനും ചന്ദ്രനിലെ കൊടും തണുപ്പിനെ അതിജീവിക്കുന്നതിനുമാണ് സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും പ്രവർത്തനക്ഷമമാകുമോ എന്നറിയാൻ ഈ മാസം 22 വരെ കാത്തിരിക്കണം.

ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാൻ 3 മുൻകൂട്ടി തീരുമാനിച്ച എല്ലാ ഘട്ടങ്ങളും കൃത്യ സമയത്ത് പൂർത്തിയാക്കിയാണ് സുരക്ഷിതമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്തത്. വിക്രം ലാൻഡറിലെ നിരീക്ഷണങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടുണ്ട്. ചന്ദ്രനിലെ താപനിലയിൽ വലിയ വ്യത്യാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉപരിതലത്തിൽ 60 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. എട്ട് സെൻ്റിമീറ്റർ താഴെ മൈനസ് പത്ത് ഡിഗ്രി സെൽഷ്യസാണുള്ളത്.

ഒരു ചാന്ദ്ര പകൽ മാത്രമാണ് ലാൻഡറിന്റെയും റോവറിന്റെയും ആയുസ്, ഭൂമിയിലെ കണക്ക് പ്രകാരം 14 ദിവസം. സെക്കൻഡിൽ ഒരു സെന്റിമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ നാവിഗേഷൻ ക്യാമറകൾ ഉപയോഗിച്ചാണ് ചന്ദ്രന്റെ ചുറ്റുപാടുകൾ സ്‌കാൻ ചെയ്തത്. ചന്ദ്രന്റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലവും സൂര്യ പ്രകാശമില്ലായ്മയുമാണ് റോവർ 14 ദിവസങ്ങൾക്ക് ശേഷം പ്രവർത്തനരഹിതമാകാനുള്ള കാരണം.

ഈ ചുരുങ്ങിയ സമയം കൊണ്ട് ചന്ദ്രനിൽ ഇതുവരെ ആരും തൊടാത്ത ദക്ഷിണ ധ്രുവത്തിൽ നിന്ന് ആയിരക്കണക്കിന് കാര്യങ്ങളാകും ചന്ദ്രയാൻ മൂന്ന് പേടകം പഠിക്കുക. കഴിഞ്ഞ പതിനാല് ദിനങ്ങളിലും റോവർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതിനാൽ ശാസ്ത്രജ്ഞർ ലാൻഡറിൽ നിന്നും ലോവറിൽ നിന്നും വരുന്ന അഞ്ച് ഉപകരണങ്ങളിൽ നിന്നും വരുന്ന ഡാറ്റ ശേഖരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.