എല്‍ഡിഎഫിന് കനത്ത തിരിച്ചടി; 34,000 വും പിന്നിട്ട് ചാണ്ടി ഉമ്മന്‍ ബഹുദൂരം മുന്നില്‍

എല്‍ഡിഎഫിന് കനത്ത തിരിച്ചടി; 34,000 വും പിന്നിട്ട് ചാണ്ടി ഉമ്മന്‍ ബഹുദൂരം മുന്നില്‍

കോട്ടയം: പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി നല്‍കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പടയോട്ടം തുടരുകയാണ്. ചാണ്ടിയുടെ ലീഡ് 34,000 പിന്നിട്ടു.

അയര്‍കുന്നം, അകലകുന്നം, കൂരോപ്പട, മണര്‍കാട് പഞ്ചായത്തുകള്‍ പൂര്‍ത്തിയായി പാമ്പാടി പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. ഉമ്മന്‍ ചാണ്ടി തരംഗവും ഭരണ വിരുദ്ധ വികാരവും ആഞ്ഞടിച്ചു എന്ന് വ്യക്തമാക്കുന്ന ഫലമാണ് പുറത്തു വരുന്നത്. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പാടേ പൊളിയുന്ന കാഴ്ചയാണ് പുതുപ്പള്ളിയില്‍ കാണാന്‍ കഴിയുന്നത്.

വോട്ടെണ്ണല്‍ പൂര്‍ത്തിയായ എല്ലാ പഞ്ചായത്തുകളിലും വമ്പന്‍ വിജയമാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന്റെ സ്വന്തം പഞ്ചായത്തായ മണര്‍കാടും ചാണ്ടി ഉമ്മന്‍ തന്നെയാണ് ആധിപത്യം നിലനിര്‍ത്തിയത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ മൂന്നിരട്ടിയിലധികം ഭൂരിപക്ഷമാണ് ഈ പഞ്ചായത്തുകളില്‍ ചാണ്ടി ഉമ്മന്‍ സ്വന്തമാക്കിയത്. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളാണിതെന്ന പ്രത്യേകതയുമുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ തറവാടായ കരോട്ട് വള്ളക്കാലിലെ വീട്ടില്‍ ഇരുന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇരുന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ഫലം അറിയുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലുണ്ട്.

എക്‌സിറ്റ് പോളുകളടക്കം പുറത്ത് വന്നതോടെ വന്‍ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. മുമ്പെങ്ങുമില്ലാത്ത ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതാക്കള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.