ദുരന്ത ഭൂമിയായി മൊറോക്കോ: സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

ദുരന്ത ഭൂമിയായി മൊറോക്കോ: സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

ന്യൂഡല്‍ഹി: ഭൂകമ്പം ദുരന്തം വിതച്ച മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യാന്‍ ഇന്ത്യ സന്നദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മൊറോക്കോ ദുരന്തത്തില്‍ അനുശോചനം അറിയിച്ചാണ് ജി 20 ഉച്ചകോടിയില്‍ പ്രസംഗം തുടങ്ങിയത്. കഷ്ടപ്പാടിന്റെ ഈ സമയത്ത് ലോക സമൂഹം മുഴുവനായും മൊറോക്കോയ്ക്ക് ഒപ്പമുണ്ടെന്ന് മോഡി പറഞ്ഞു. ഇന്ത്യയ്ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യാന്‍ രാജ്യം സന്നദ്ധമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

മൊറോക്കോയില്‍ ഇന്നലെ രാത്രിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ അറുന്നൂറിലേറെപ്പേരാണ് മരിച്ചത്. ചരിത്ര സ്മാകരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ കെട്ടിടങ്ങള്‍ നശിച്ചു. അവശിഷ്ടക്കൂമ്പാരമായ കെട്ടിടങ്ങളുടെ ദൃശ്യങ്ങള്‍ നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുനെസ്‌കോ പൈതൃക കേന്ദ്രമായ മാരക്കേഷ് ആണ് ഭൂകമ്പത്തില്‍ നാശനഷ്ടമുണ്ടായ പ്രധാന സ്ഥലം. ഇവിടെ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. രാത്രിയുണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് പല പ്രദേശങ്ങളിലും ജനങ്ങള്‍ തുറസായ സ്ഥലങ്ങളിലാണ് രാത്രി ചെലവഴിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.