ഇടുക്കി ഡാമില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി കേരള പൊലീസ്

ഇടുക്കി ഡാമില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി കേരള പൊലീസ്

പൈനാവ്: ഇടുക്കി ഡാമില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി കേരള പൊലീസ്. കെഎസ്ഇബിയുടെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഇടുക്കി ചെറുതോണി അണക്കെട്ടിലെ 11 സ്ഥലങ്ങളിലായി സന്ദര്‍ശകനായി എത്തിയ യുവാവ് താഴ് ഉപയോഗിച്ച് പൂട്ടിയത് വലിയ സുരക്ഷാ പിഴവായാണ് അധികൃതര്‍ കാണുന്നത്.

ജൂലൈ 22 നായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സുരക്ഷാ വീഴ്ച ശ്രദ്ധയില്‍പ്പെട്ടത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ഇതിനു പിന്നിലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഡാമില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കെഎസ്ഇബിയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡാമില്‍ എത്തിയ യുവാവ് ഡാമിന്റെ 11 സ്ഥലങ്ങളിലായി താഴ് ഉപയോഗിച്ച് പൂട്ടുകയായിരുന്നുവെന്ന് കണ്ടെത്തിയത്. ഹൈമാസ്റ്റ് ലെറ്റുകളുടെ ടവറിലും എര്‍ത്ത് വയറുകളിലുമാണ് താഴുകള്‍ സ്ഥാപിച്ചത്.

വാടകയ്‌ക്കെടുത്ത കാറിലാണ് ഇയാള്‍ ഇടുക്കിയിലെത്തിയത്. വിദേശത്തു നിന്നും എത്തിയ പ്രതി വിദേശത്തേക്ക് കടന്നെന്നുമാണ് റിപ്പോര്‍ട്ട്. ഇയാളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം നടത്തുന്നുണ്ട്. കൂടാതെ, സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെ വീഴ്ചയും പരിശോധിക്കുന്നുണ്ട്. എന്നാല്‍, സംഭവത്തെ തുടര്‍ന്ന് അണക്കെട്ടില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.