ന്യുഡല്‍ഹി: സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് രാജകുമാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മറ്റ മുതിര്‍ന്ന നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയതായിരുന്നു സൗദി രാജകുമാരന്‍. തന്ത്രപ്രധാന പങ്കാളിത്ത കൗണ്‍സിലിലും രണ്ട് നേതാക്കളും പങ്കെടുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, സുരക്ഷ, സാമൂഹി, സാംസ്‌കാരി സഹകരണം ചര്‍ച്ച ചെയ്യുന്നതാണ് ഈ സമിതി. ധനകാര്യ, നിക്ഷേപക സഹകരണ സമിതി യോഗവും ചേരുന്നുണ്ട്.
സൗദിയില്‍ നിന്നുള്ള മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സംഘവും മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് രാജകുമാരനൊപ്പം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്ക മുന്‍പ് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.