മലയാളി വൈദികനോടും പ്രായമായ അമ്മയോടും വീഡിയോ കോളില്‍ സംസാരിച്ച് മാര്‍പ്പാപ്പ; വത്തിക്കാന്‍നിന്നുള്ള വീഡിയോ വൈറല്‍

മലയാളി വൈദികനോടും പ്രായമായ അമ്മയോടും വീഡിയോ കോളില്‍ സംസാരിച്ച് മാര്‍പ്പാപ്പ; വത്തിക്കാന്‍നിന്നുള്ള വീഡിയോ വൈറല്‍

വത്തിക്കാന്‍ സിറ്റി: മലയാളി വൈദികനോടും അമ്മയോടും വീഡിയോ കോളില്‍ സംസാരിച്ച് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാന്‍നിന്നും ചങ്ങനാശേരിയിലേക്കുള്ള മാര്‍പ്പാപ്പയുടെ വീഡിയോ കോള്‍ സമൂഹ മാധ്യമങ്ങളില്‍ നിമിഷങ്ങള്‍ക്കകം വൈറലായി.

വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിദേശ സന്ദര്‍ശനങ്ങള്‍ ക്രമീകരിക്കുന്ന മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിന്റെ ഫോണിലൂടെയാണ് മാര്‍പ്പാപ്പ ചെത്തിപ്പുഴ സി.എം.ഐ ആശ്രമ വികാരിയായ ഫാ. തോമസ് കല്ലുകളത്തോടു സംസാരിച്ചത്. വൈദികനൊപ്പം പ്രായമായ അമ്മയെയും വീഡിയോ കോളില്‍ കാണാം. അമ്മയുടെ കൊച്ചുമകനായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിലൂടെ സഭയ്ക്കു ലഭിക്കുന്ന സേവനങ്ങള്‍ക്ക് മാര്‍പ്പാപ്പ നന്ദിയും പറയുന്നുണ്ട്. പ്രായമായ അമ്മയെ പ്രത്യേകമായി അനുഗ്രഹിക്കാനും പാപ്പ മറന്നില്ല. വൈദികന്റെ മറ്റു കുടുംബാംഗങ്ങളെയും വീഡിയോ കോളിലൂടെ അനുഗ്രഹിക്കുന്നുണ്ട്. മാര്‍പ്പാപ്പയോടു നേരിട്ടു സംസാരിക്കാനും അനുഗ്രഹം തേടാനുമുള്ള ഭാഗ്യം ലഭിച്ചതിന്റെ വലിയ ആഹ്‌ളാദത്തിലാണു കുടുംബാംഗങ്ങള്‍. സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായ വീഡിയോ ചുവടെ:



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.