സിന്ധുനദിയിലെ വെള്ളത്തിന്റെ നിയന്ത്രണം പാക്കിസ്ഥാനെ അങ്ങേയറ്റം അപകടത്തിലാക്കും; മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്

സിന്ധുനദിയിലെ വെള്ളത്തിന്റെ നിയന്ത്രണം പാക്കിസ്ഥാനെ അങ്ങേയറ്റം അപകടത്തിലാക്കും; മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സിന്ധുനദിയിലെ വെള്ളം നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ ചെറുനീക്കം പോലും പാക്കിസ്ഥാനെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് റിപ്പോര്‍ട്ട്. സിന്ധുനദിയിലെ വെള്ളത്തെ ആശ്രയിച്ചാണ് പാക്കിസ്ഥാനിലെ കൃഷിയുടെ 80 ശതമാനവും നിലനില്‍ക്കുന്നത്. ജലമൊഴുക്ക് തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്താല്‍ പാക്കിസ്ഥാന്‍ വലിയ അപകടത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

സിഡ്‌നി കേന്ദ്രീകരിച്ചുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് പീസിന്റെ ഈ വര്‍ഷത്തെ പരിസ്ഥിതി ഭീഷണി സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഏപ്രിലില്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ പാക്കിസ്ഥാനുമായി സിന്ധുനദീജലം പങ്കിടാനുള്ള 1960 ലെ കരാര്‍ റദ്ദാക്കിയത്. കരാര്‍ പ്രകാരം സിന്ധു, ഝലം, ചിനാബ് നദികളിലെ വെള്ളം പാക്കിസ്ഥാനുമായി പങ്കുവെക്കേണ്ടിയിരുന്നു. ഇന്ത്യയ്ക്ക് ഈ നദികളിലെ ഒഴുക്ക് പൂര്‍ണമായി തടയാനോ വഴിതിരിച്ചുവിടാനോ സാധ്യമല്ലെങ്കിലും കാര്‍ഷിക സീസണില്‍ അത്തരത്തിലുള്ള ചെറിയ നീക്കങ്ങള്‍ പോലും പാക്കിസ്ഥാനെ ഗുരുതരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. വെറും 30 ദിവസത്തേക്കുള്ള വെള്ളം ശേഖരിച്ചു വയ്ക്കാന്‍ മാത്രമേ പാക്കിസ്ഥാനിലെ ഡാമുകള്‍ക്ക് ശേഷിയുള്ളൂവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.