തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബംപര്‍ നറുക്കെടുപ്പ് ഫലം പുറത്ത്. ടി.ഇ 230662 എന്ന ടിക്കറ്റിന്റെ ഉടമയ്ക്കാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു നറുക്കെടുപ്പ്. ഭാഗ്യവാനെ ഉടന്‍ അറിയാന്‍ പറ്റിയേക്കുമെന്നാണ് പ്രതീക്ഷ.
85 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 75 ലക്ഷത്തിലധികം വിറ്റു പോയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11 ലക്ഷം ടിക്കറ്റുകള്‍ അധികമായി വിറ്റു. 5,34,000 സമ്മാനങ്ങളാണ് ഇത്തവണ നല്‍കുന്നത്. രണ്ടാം സമ്മാനം ഒരുകോടി വീതം 20 പേര്‍ക്ക് ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് നിരക്ക്.
നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലുമെല്ലാം ഗ്രൂപ്പു ചേര്‍ന്ന് ആളുകള്‍ ടിക്കറ്റെടുത്തതോടെയാണ് ഇത്തവ ഇത്രയുമധികം ടിക്കറ്റുകള്‍ വിറ്റു പോയത്. ടിക്കറ്റ് വില കൂടിയതും കഴിഞ്ഞ മണ്‍സൂണ്‍ ബമ്പര്‍ ഹരിത കര്‍മ്മസേനാംഗങ്ങള്‍ കൂട്ടായെടുത്ത ടിക്കറ്റിന് അടിച്ചതും പങ്കുചേര്‍ന്ന് ടിക്കറ്റ് എടുക്കുന്ന രീതി വ്യാപകമാക്കി.
ഇങ്ങനെ ടിക്കറ്റ് എടുക്കുന്നവര്‍ ലോട്ടറിയടിച്ചാല്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങും. ഈ അക്കൗണ്ടിലേക്ക് പണം നല്‍കും. അല്ലെങ്കില്‍ സമ്മാനത്തുക വീതം വയ്ക്കുന്നത് ലോട്ടറി വകുപ്പിനെ ഏല്‍പ്പിക്കാം. എങ്ങനെ വീതിക്കണം എന്ന് രേഖാമൂലം അറിയിച്ചാല്‍ അതനുസരിച്ച് എല്ലാവരുടെയും അക്കൗണ്ടിലേക്ക് പണം നല്‍കും. 2019 ലെ 12 കോടിയുടെ തിരുവോണം ബമ്പര്‍ അടിച്ചതും കൂട്ടായെടുത്ത ടിക്കറ്റിനായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.