മധ്യപ്രദേശില്‍ ബിജെപിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു; മുന്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മധ്യപ്രദേശില്‍ ബിജെപിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു;  മുന്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഭോപ്പാല്‍: നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. ബിജെപി മുന്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

2020 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കി ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം ബിജെപിയില്‍ പോയ നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് മടങ്ങുകയാണ്. മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് പ്രമോദ് ടണ്ടന്‍, രാം കിഷോര്‍ ശുക്ല, ദിനേഷ് മല്‍ഹാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസിലെത്തി. ഇതോടെ സിന്ധ്യാ ക്യാമ്പില്‍ നിന്നും തിരികെയെത്തുന്ന ആറാമത്തെ നേതാവാണ് ടണ്ടന്‍.

അതിനിടെ വനിതാ സംവരണ ബില്‍ ഉടനടി പ്രായോഗികമാക്കാന്‍ നിയമ തടസങ്ങള്‍ ഇല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ വ്യക്തമാക്കി. കോണ്‍ഗ്രസ് 2024 ല്‍ അധികാരത്തില്‍ എത്തിയാല്‍ ഭേദഗതി ചെയ്യും. പുതിയ പാര്‍ലമെന്റിന്റെ ശിലാസ്ഥാപന ചടങ്ങില്‍ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയത് അവഹേളനമാണെന്നും ഖാര്‍ഗേ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.