അബുദാബി: യുഎഇയില്‍ വേനല്‍ക്കാലം അവസാനിച്ചതായി കാലാവസ്ഥാ വിദഗ്ധര്‍. ശൈത്യ കാലത്തിന് മുന്നോടിയായുള്ള ശരത്ക്കാലം ആരംഭിച്ചു. വരും ദിവസങ്ങളില്‍ രാജ്യത്തെ താപനില കുറയും. ഘട്ടം ഘട്ടമായി രാജ്യം ശൈത്യകാലത്തിലേക്ക് കടക്കുമെന്ന് ദേശീയ കാലവസ്ഥാ കേന്ദ്രം അറിയിച്ചു.
യുഎഇയില്‍ വേനല്‍ക്കാലം അവസാനിച്ചതായി ഷാര്‍ജ പ്ലാനറ്റേറിയം സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ച പോസ്റ്റിലാണ് വ്യക്തമാക്കിയത്. ഉള്‍പ്രദേശങ്ങളില്‍ താപനില 25 ഡിഗ്രി വരെ കുറഞ്ഞേക്കാം. രാത്രികാലങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം കൂടുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. രാജ്യം ക്രമേണ ശൈത്യകാലത്തിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് കാലാവസ്ഥയിലെ ഈ മാറ്റം.
കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി അടുത്ത മാസം രണ്ടോടെ രാവും പകലും തുല്യ ദൈര്‍ഘ്യത്തില്‍ എത്തിച്ചേരും. ശൈത്യകാലത്തിന്റെ വരവ് അറിയിച്ച് കൊണ്ട് കഴിഞ്ഞ മാസം യുഎഇയുടെ ആകാശത്ത് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.