'ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താല്‍പര്യത്തിന് അനുസരിച്ചാകരുത്'; യു.എന്നില്‍ കാനഡയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

'ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താല്‍പര്യത്തിന് അനുസരിച്ചാകരുത്'; യു.എന്നില്‍ കാനഡയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: രാഷ്ട്രീയ താല്‍പര്യത്തിന് അനുസരിച്ചാകരുത് ഭീകരവാദത്തോടുള്ള പ്രതികരണമെന്ന് യു.എന്നില്‍ കാനഡയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്രസഭയുടെ 78 ാമത് ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് കാനഡയുടെ പേരെടുത്ത് പരാമര്‍ശിക്കാതെ വിമര്‍ശനം നടത്തിയത്.

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

യു.എന്‍ രക്ഷാസമിതി വിപൂലികരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. ചില രാജ്യങ്ങള്‍ അജണ്ട നിശ്ചയിക്കുന്ന കാലം കഴിഞ്ഞു. ആഗോള തലത്തില്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ പരസ്പര സഹകരണത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്.

ജി 20 ല്‍ ആഫ്രിക്കന്‍ യൂണിയനെ ഇന്ത്യയുടെ ശ്രമത്തിലൂടെ സ്ഥിരാംഗമാക്കി. ഇത് യു.എന്‍ രക്ഷാ സമിതിയുടെ നവീകരണത്തിന് പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ചേരിചേരാ നയത്തിന്റെ കാലത്തു നിന്ന് ഇന്ത്യ മാറിയെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.