കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ കണ്ണന് ഇ.ഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ വിറയല്‍.
ചോദ്യം ചെയ്യലിനോട് എം.കെ കണ്ണന്‍ ഒരു തരത്തിലും സഹകരിച്ചില്ലെന്നും ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ തനിക്ക് വിറയലാണെന്നായിരുന്നു അദേഹത്തിന്റെ മറുപടി എന്നുമാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. എല്ലാ ചോദ്യത്തിനും വിറയലാണ് എന്ന ഉത്തരം നല്‍കിയതോടെ ഇനി ചോദ്യം ചെയ്തിട്ട് കാര്യമില്ലെന്ന് വ്യക്തമായെന്നും അതിനാല്‍ വിട്ടയയ്ക്കുകയായിരുന്നു എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കണ്ണനെതിരെ നിരവധി തെളിവുകള്‍ ഉണ്ടെന്നും അതിനാല്‍ അധികം വൈകാതെ തന്നെ വീണ്ടും ചോദ്യംചെയ്യല്‍ ഉണ്ടാകുമെന്ന സൂചനയും ഇ.ഡി നല്‍കി. ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി കണ്ണന്‍ കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ എത്തിയത്. ചോദ്യം ചെയ്യലിനായി പോകുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെയും അദേഹം സന്ദര്‍ശിച്ചിരുന്നു.
ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ത്തി വച്ചതിനാല്‍ മൂന്നരയോടെ അദേഹം ഇ.ഡി ഓഫീസില്‍ നിന്ന് പുറത്തു വന്നു. ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമായിയുന്നു എന്നും വിളിപ്പിച്ചാല്‍ ഇനിയും എത്തുമെന്നും അദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശാരീരിക പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തനിക്ക് ഒരു കുഴപ്പവുമില്ലെന്നും ആരോഗ്യവാനാണെന്നുമായിരുന്നു കണ്ണന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.