ചെന്നൈ: ഡിഎംകെ എംപി എസ്. ജഗത് രക്ഷകന്റെ തമിഴ്നാട്ടിലെ വസതിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. എംപിയുമായി ബന്ധമുള്ള 40 ഇടങ്ങളിലും പരിശോധന നടക്കുകയാണ്. ആരക്കോണം എംപിയും മുന്‍ കേന്ദ്ര സഹമന്ത്രിയുമാണ് ജഗത് രക്ഷകന്‍. തമിഴ്നാട്ടിലെ ഡിഎംകെ നേതാക്കളുടെ വീടുകളില്‍ നേരത്തെയും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
നേരത്തെ അഴിമതിക്കേസില്‍ തമിഴ്‌നാട് മന്ത്രിയും എഐഎഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഡിഎംകെയിലേയ്ക്ക് എത്തുന്നതിന് മുന്‍പ് ജയലളിത മന്ത്രിസഭയിലെ അഴിമതിക്കേസിലായിരുന്നു നടപടി. അക്കാലത്ത് ഗതാഗത മന്ത്രിയായിരുന്ന സെന്തില്‍ ബാലാജി വകുപ്പില്‍ ഡ്രൈവര്‍, കണ്ടക്ടര്‍, ജൂനിയര്‍ ട്രേഡ്സ്മാന്‍, ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ എന്‍ജിനീയര്‍ തുടങ്ങിയ തസ്‌കകളില്‍ നിയമനം നല്‍കുന്നതിന് അനധികൃതമായി പണം കൈപ്പറ്റിയതായാണ് കേസ്.
മന്ത്രിക്കെതിരെ ഇഡിയും സിസിബിയും കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. മറ്റ് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് സംസ്ഥാന ഗതാഗത സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍മാരുമായി സെന്തില്‍ ബാലാജി ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.