സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരും; മന്ത്രി കെ. കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരും; മന്ത്രി കെ. കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുതി നിരക്കില്‍ ചെറിയ വര്‍ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നത്. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വൈദ്യുതി നിരക്ക് കൂട്ടണോ എന്ന തീരുമാനം റെഗുലേറ്ററി കമ്മീഷന്‍ എടുക്കുമെന്ന് അദേഹം പറഞ്ഞു.

ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമാണ് നിലവില്‍ 17 പൈസ വര്‍ധിപ്പിക്കാന്‍ കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വലിയ നിരക്ക് വര്‍ധനവ് വരില്ല. അതിനിടയില്‍ മഴ പെയ്യുകയാണെങ്കില്‍ നിരക്ക് വര്‍ധനവില്‍ നിന്ന് രക്ഷപ്പെടാനും സാധിക്കുമെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.