നിതാരി കൊലപാതക പരമ്പര; വധശിക്ഷ വിധിച്ച 12 കേസുകളില്‍ മുഖ്യപ്രതിയെ കുറ്റവിമുക്തനാക്കി

നിതാരി കൊലപാതക പരമ്പര; വധശിക്ഷ വിധിച്ച 12 കേസുകളില്‍ മുഖ്യപ്രതിയെ കുറ്റവിമുക്തനാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച നിതാരി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി സുരേന്ദ്ര കോലിയെ കോടതി കുറ്റവിമുക്തനാക്കി. വിചാരണ കോടതി വധശിക്ഷ വിധിച്ച 12 കേസുകളിലാണ് സുരേന്ദ്ര കോലിയെ അലഹാബാദ് ഹൈക്കോടതി വെറുതെവിട്ടത്.

2006 ലെ കുപ്രസിദ്ധമായ നിതാരി വധക്കേസുമായി ബന്ധപ്പെട്ട ഒന്നിലധികം കേസുകളില്‍ മുഖ്യപ്രതികളായ സുരേന്ദ്ര കോലി, മോനീന്ദര്‍ സിങ് പന്ദര്‍ എന്നിവരെയാണ് അലഹബാദ് ഹൈക്കോടതി വെറുതെ വിട്ടത്. വിചാരണക്കോടതിയാണ് സുരേന്ദ്ര കോലിക്ക് കൊലപാതകവുമായി ബന്ധപ്പെട്ട് പത്ത് കേസുകളില്‍ വധശിക്ഷ വിധിച്ചത്.

കൂട്ടുപ്രതിയായ മൊനീന്ദര്‍ സിങ് പന്ദറിനെ രണ്ട് കേസുകളിലും കുറ്റവിമുക്തനാക്കി. കോലിയുടെ തൊഴിലുടമയായിരുന്നു വ്യവസായി കൂടിയായ മൊനീന്ദര്‍ സിങ് പന്ദര്‍. 2005 നും 2006 നും ഇടയില്‍ നിരവധി കുട്ടികളെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കോലി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു.

2006 ഡിസംബറില്‍ നിതാരിയിലെ ഒരു വീടിന് സമീപമുള്ള അഴുക്കുചാലില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. കോലി സമീപ പ്രദേശങ്ങളിലെ കൊച്ചുകുട്ടികളെ വീട്ടിലേക്ക് വശീകരിക്കുമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഇരകളുടെ അസ്ഥികള്‍ വീടിന് പിന്നിലെ കുഴിയിലേക്ക് വലിച്ചെറിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളെ മിഠായിയും ചോക്ലേറ്റും നല്‍കിയാണ് പ്രതികള്‍ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.