കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ സിസ തോമസിനെതിരായ സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. സിസ തോമസ് നല്‍കിയ ഹര്‍ജിയിലാണ് വിധി.
സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ സര്‍വീസിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സിസ തോമസ് ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസും തുടര്‍ നടപടികളുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. നോട്ടീസിന്മേലുള്ള നടപടികള്‍ അനുവദിച്ച അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവും റദ്ദാക്കി.
സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സിസയെ നിയമിച്ചത് മുതല്‍ സര്‍ക്കാര്‍ വാശിയിലായിരുന്നു. വിസിയെ ശുപാര്‍ശ ചെയ്യേണ്ടത് സര്‍ക്കാരാണെന്നും സിസ തോമസിനെ ഗവര്‍ണര്‍ സ്വന്തം ഇഷ്ടപ്രകാരം നിയമിച്ചതാണെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. സിസയ്ക്ക് കെടിയു വിസിയായി ചുമതലയേല്‍ക്കാനുള്ള മതിയായ യോഗ്യതയില്ലെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു.
ഇതിനെതിരെ സിസ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. നടപടികളുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാരിന് ട്രൈബ്യൂണല്‍ നല്‍കിയ നിര്‍ദേശം. തുടര്‍ന്നാണ് സിസ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ജോയിന്റ് ഡയറക്ടറാണ് സിസ തോമസ്.
വിസിയുടെ താല്‍കാലിക ചുമതല നിര്‍വഹിക്കാനാണ് ചാന്‍സലറായ ഗവര്‍ണര്‍ സിസയെ നിയമിച്ചത്. നിലവില്‍ നിയമനം നിയമപരമെന്നാണ് കോടതി വിധിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.