സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചു; യുപിയില്‍ 14 കുട്ടികള്‍ക്ക് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസും

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചു; യുപിയില്‍ 14 കുട്ടികള്‍ക്ക് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസും

ലക്‌നൗ: യുപിയിലെ കാണ്‍പൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ബാധിച്ചതായി കണ്ടെത്തല്‍. കാണ്‍പൂരിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലാലാ ലജ്പത് റായ് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തലസീമിയ (ശരീരത്തിന് അപര്യാപ്തമായ അളവില്‍ ഹീമോഗ്ലോബിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പാരമ്പര്യ രക്ത രോഗമാണ് തലസീമിയ) എന്ന രോഗാവസ്ഥയെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് രക്തം നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യനില കൂടുതല്‍ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

രക്തം നല്‍കുന്നതിന് മുമ്പ് നടത്തേണ്ട വൈറസ് പരിശോധനകള്‍ പരാജയപ്പെട്ടതാകാം ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്‍ഫെക്ഷന്‍ വന്നതിന്റ ശരിയായ ഉറവിടം കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നാണ് വ്യക്തമാകുന്നത്.

രക്തം സ്വീകരിക്കുമ്പോഴുണ്ടാകുന്ന വെല്ലുവിളികളെയാണ് ഇത് കാണിക്കുന്നതെന്നും ഹെപ്പറ്റൈറ്റിസ് രോഗികളെ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലേക്കും എച്ച്‌ഐവി രോഗികളെ കാണ്‍പൂരിലെ എച്ച്‌ഐവി റഫറല്‍ സെന്ററിലേക്കും റഫര്‍ ചെയ്തിട്ടുണ്ടെന്ന് ലാലാ ലജ്പത് റായ് ഹോസ്പിറ്റല്‍ നോഡല്‍ ഓഫീസറും പീഡിയാട്രിക്‌സ് വിഭാഗം മേധാവിയുമായ ഡോ. അരുണ്‍ ആര്യ പറഞ്ഞു.

മൊത്തം 180 രോഗികളില്‍ ഇപ്പോള്‍ അണുബാധയുണ്ടായ 14 പേരും ആറ് വയസിനും 16 വയസിനും ഇയില്‍ പ്രായമുള്ള കുട്ടികളാണ്. അവരില്‍ ഏഴ് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും, അഞ്ചുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സിയും രണ്ടപേര്‍ക്ക് എച്ച്‌ഐവിയുമാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളാണിവര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.