കോണിപ്പാര്‍ട്ടിക്ക് തരൂര്‍ 'ഏണി'യായി; തിരുവനന്തപുരത്തെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നിന്നും ഒഴിവാക്കി

കോണിപ്പാര്‍ട്ടിക്ക് തരൂര്‍ 'ഏണി'യായി; തിരുവനന്തപുരത്തെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നിന്നും  ഒഴിവാക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മഹല്ല് എംപവര്‍മെന്റ് മിഷന്‍ സംഘടിപ്പിക്കുന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നിന്നും ശശി തരൂരിനെ ഒഴിവാക്കി.

കോഴിക്കോട് മുസ്ലീം ലീഗ് സംഘടിപ്പിച്ച റാലിയില്‍ ഹമാസ് തീവ്രവാദികളാണെന്ന പരാമര്‍ശം തരൂര്‍ നടത്തിയത് വിവാദമായിരുന്നു. ഇത് ലീഗിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് തിരുവനന്തപുരത്തെ റാലിയില്‍ നിന്നും തരൂരിനെ ഒഴിവാക്കിയത്.

തിങ്കളാഴ്ച പാളയത്താണ് തിരുവനന്തപുരം നഗരത്തിലെ 32 മുസ്ലീം ജമാഅത്തുകളുടെ കൂട്ടായ്മയായ മഹല്ല് എംപവര്‍മെന്റ് മിഷന്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചിട്ടുള്ളത്. ശശി തരൂര്‍ ആയിരുന്നു ഉദ്ഘാടകന്‍.

വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് സംഘടിപ്പിച്ച പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നടത്തിയ മുഖ്യ പ്രഭാഷണത്തിനിടെയാണ് ഹമാസ് ഭീകരരാണെന്ന് തരൂര്‍ പറഞ്ഞത്. തരൂരിന്റെ പ്രസംഗം വിവാദമാക്കിയ എതിരാളികള്‍, ലീഗ് നടത്തിയ പാലസ്തീന്‍ ഐക്യദാര്‍ഢ്യം ഇസ്രയേല്‍ ഐക്യദാര്‍ഢ്യമായി മാറിയെന്ന് പരിഹസിച്ചിരുന്നു.

താന്‍ പാലസ്തീനൊപ്പമാണെന്ന് തരൂര്‍ പിന്നീട് പറഞ്ഞെങ്കിലും മുസ്ലീം ലീഗില്‍ ശക്തമായ എതിര്‍പ്പാണ് ഈ പരാമര്‍ശത്തിനതിരെ ഉണ്ടായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.