ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കളുടെ ഫോണും ഇ മെയിലും ചോര്‍ത്തിയതായി ആരോപണം. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെയും ശശി തരൂര്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെയും ഫോണും ഇ മെയിലും ചോര്‍ത്തിയതായാണ് ആരോപണം.
ഇന്നലെ അര്‍ധ രാത്രിയോടെയാണ് ഇവരുടെ ഫോണുകളും ഇ മെയിലുകളും ചോര്‍ത്തപ്പെടുന്നതായുള്ള സന്ദേശം ഫോണുകളില്‍ ലഭിച്ചത്. തന്റെ ആപ്പിള്‍ ഫോണിലാണ് ഈ സന്ദേശം ലഭിച്ചതെന്ന് തരൂര്‍ പറഞ്ഞു.
ശശി തരൂര്‍, മെഹുവ മൊയ്ത്രാ, ശിവസേനാ നേതാവ് പ്രിയങ്കാ ചതുര്‍വേദി, എസ്.പി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് പവന്‍ഖേര എന്നിവരുടെ ഫോണുകളും ഇ മെയിലുകളുമാണ് ചോര്‍ത്തിയത്.
ഫോണ്‍ ചോര്‍ത്തലിനെതിരെ ശക്തിയായി പ്രതികരിക്കാന്‍ പ്രതിപക്ഷം തിരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് 12.30 രാഹുല്‍ ഗാന്ധി പത്ര സമ്മേളനം വിളിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ കടുത്ത വിമര്‍ശകരായിട്ടുള്ള നേതാക്കളുടെ ഫോണുകളാണ് ചോര്‍ത്തി എന്ന ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഇത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഫോണ്‍ ചോര്‍ത്തലാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നേരത്തെ ഇസ്രയേലിന്റെ പെഗാസസ്് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.