തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഏഴാം ക്ലാസുകാരന്റെ വധഭീഷണി. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പുറമേ ഫോണിലൂടെ അസഭ്യവര്‍ഷവും നടത്തിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇന്നലെ വൈകിട്ട് അഞ്ചിനാണ് പൊലീസ് ആസ്ഥാനത്തേയ്ക്ക് ഭീഷണി കോള്‍ വന്നത്.
സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ ഏഴാം ക്ലാസുകാരനാണെന്ന് കണ്ടെത്തിയത്. എറണാകുളം സ്വദേശിയായ പന്ത്രണ്ടുകാരനാണ് വധഭീഷണി മുഴക്കി ഫോണ്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് പൊലീസ് വിദ്യാര്‍ഥിയുടെ വീട്ടുകാരുമായി സംസാരിച്ചു. കുട്ടി ഫോണില്‍ കളിച്ചപ്പോള്‍ അറിയാതെ കണ്‍ട്രോള്‍ റൂമിലേക്ക് കോള്‍ പോയതാണെന്നാണ് വീട്ടുകാരുടെ വിശദീകരണം. എന്നാല്‍ വീട്ടുകാരുടെ വിശദീകരണത്തില്‍ പൊലീസ് തൃപ്തരല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.